ഡ്യൂറന്‍ഡ് കപ്പ്: പെരേര ഡിയാസിന്റെ ഗോളിൽ മുംബൈയ്ക്ക് സമനില

ഡ്യൂറന്‍ഡ് കപ്പ്: പെരേര ഡിയാസിന്റെ ഗോളിൽ മുംബൈയ്ക്ക് സമനില

ആദ്യ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടാനിറങ്ങിയ മോഹൻ ബഗാന് നിരാശ
Updated on
1 min read

ഡ്യൂറന്‍ഡ് കപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ എടികെ മോഹന്‍ബഗാൻ മുംബൈ സിറ്റി എഫ്സി മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ലിസ്റ്റൺ കൊളാസോ മോഹന്‍ബഗാന് വേണ്ടിയും ജോർജ്ജ് പെരേര ഡിയാസ് മുബൈ സിറ്റിക്കായും ഗോളുകൾ നേടി.

ഐ എസ് എല്ലിന്‌ മുന്നോടിയായി കരുത്തരായ ടീമിനെയാണ് ഇരുകൂട്ടരും ഗ്രൗണ്ടിലിറക്കിയത്. കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് പ്രായശ്ചിത്തം ചെയ്യാനിറങ്ങിയ മോഹൻ ബഗാന് നിരാശയായി ഫലം. ഒന്നാം പകുതി അവസാനിക്കാൻ അഞ്ച് മിനിറ്റ് ബാക്കി ഉള്ളപ്പോൾ ലിസ്റ്റൺ കൊളാസോയാണ് മോഹൻബഗാനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന പെരേര ഡിയാസിന്റെ 77ാം മിനിറ്റ് ഗോളാണ് മുംബൈക്ക് സമനില സമ്മാനിച്ചത്.

രണ്ട് വിജയങ്ങളുമായി മുംബൈ ആണ് ഗ്രൂപ്പ് ബിയിൽ മുന്നിൽ. ആദ്യ മത്സരത്തിൽ ഇന്ത്യൻ നേവിയെയാണ് മുംബൈ തോൽപ്പിച്ചത്. ആദ്യ മത്സരത്തിൽ രാജസ്ഥാൻ യൂണൈറ്റഡിനോട് തോറ്റ മോഹൻബഗാന് ഗ്രൂപ്പിൽ നാലാമതാണ്. അടുത്ത മത്സരത്തിൽ നഗരവൈരികളായ ഈസ്റ്റ് ബംഗാളാണ് മോഹൻബഗാന്റെ എതിരാളികൾ.

logo
The Fourth
www.thefourthnews.in