ഡ്യുറന്‍ഡ് കപ്പ്‌: മുംബൈ സിറ്റിയും, ഒഡിഷ എഫ്  സിയും ക്വാര്‍ട്ടറില്‍

ഡ്യുറന്‍ഡ് കപ്പ്‌: മുംബൈ സിറ്റിയും, ഒഡിഷ എഫ് സിയും ക്വാര്‍ട്ടറില്‍

മൂന്നാം റൗണ്ടിൽ മുംബൈ രാജസ്ഥാൻ യൂണൈറ്റഡിനെയും ഒഡിഷ സുദേവ ഡൽഹിയെയും തോൽപ്പിച്ചു
Updated on
1 min read

131ാമത്‌ ഡ്യുറന്‍ഡ് കപ്പിന്റെ ക്വാർട്ടർ ലൈനപ്പ്‌ തെളിയുന്നു. ഇന്ന് നടന്ന മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെ തോൽപ്പിച്ച മുംബൈ സിറ്റി ഗ്രൂപ്പ് ബിയിൽ നിന്ന് ക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീമായി. മൂന്നാം മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു മുംബൈയുടെ വിജയം. ഇന്നത്തെ രണ്ടാം മത്സരത്തിൽ വിജയിച്ച ഒഡിഷ എഫ് സിയും ക്വാർട്ടർ ഉറപ്പിച്ചു.

മുംബൈ സിറ്റി രാജസ്ഥാൻ യുണൈറ്റഡ് മത്സരത്തില്‍ നിന്ന്‌
മുംബൈ സിറ്റി രാജസ്ഥാൻ യുണൈറ്റഡ് മത്സരത്തില്‍ നിന്ന്‌

വിജയികൾക്കായി ഗ്രെഗ് സ്റ്റുവർട്ട്, ലാലിയൻസുവാല ചാങ്‌തെ, മെഹ്താബ് സിങ്, അഹമ്മദ് ജാഹു, വിക്രം പ്രതാപ് സിങ് എന്നിവർ ഗോളുകൾ നേടി. രാജസ്ഥാൻ യുണൈറ്റഡിന്റെ ഏക ഗോൾ അറുപത്തിയാറാം മിനുറ്റിൽ 17-കാരൻ ഗ്യാമർ നിക്കുമിന്റെ വകയായിരുന്നു. താരത്തിന്റെ ടൂർണമെന്റിലെ രണ്ടാം ഗോളായിരുന്നു ഇന്നത്തേത്. നേരത്തെ എടികെ മോഹന്‍ബഗാനെതിരെ നികുമിന്റെ ഗോളിലാണ് രാജസ്ഥാൻ ജയിച്ചത്.

ഒഡിഷ എഫ് സിയും സുദേവ ഡൽഹിയും തമ്മില്‍ നടന്ന മത്സരം
ഒഡിഷ എഫ് സിയും സുദേവ ഡൽഹിയും തമ്മില്‍ നടന്ന മത്സരം

ഗ്രൂപ്പ് ഡിയിൽ ഒരു മത്സരം അവശേഷിക്കെ തുടർച്ചയായി മൂന്ന് മത്സരവും വിജയിച്ചാണ് ഒഡിഷയുടെ ക്വാർട്ടർ പ്രവേശം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക് സുദേവ ഡൽഹിയെയാണ് ഒഡിഷ തോൽപ്പിച്ചത്. ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും വന്നത്. 19, 38 മിനിറ്റുകളിൽ സ്പാനിഷ് താരം സോൾ ക്രെസ്പോയും 40ാം മിനുട്ടിൽ ജെറിയുമായിരുന്നു സ്കോറർമാർ.

logo
The Fourth
www.thefourthnews.in