ഡ്യൂറന്‍ഡ് കപ്പ്: ആർമി റെഡുമായി സമനില, ഗ്രൂപ്പ് സി യിൽ നെറോക്ക ഒന്നാമത്

ഡ്യൂറന്‍ഡ് കപ്പ്: ആർമി റെഡുമായി സമനില, ഗ്രൂപ്പ് സി യിൽ നെറോക്ക ഒന്നാമത്

നാല് ഗ്രൂപ്പുകളിലായി നടക്കുന്ന ടൂർണമെന്റിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവരാണ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക
Updated on
1 min read

ഡ്യൂറന്‍ഡ് കപ്പിൽ ഗ്രൂപ്പ് സിയിൽ നെറോക്ക ഒന്നാമതെത്തി. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ആർമി റെഡും നെറോക്ക എഫ്സി മത്സരമാണ് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെയാണ് നാല് പോയിന്റുകളുമായി ഗ്രൂപ്പ് സി യിൽ നെറോക്ക ഒന്നാമതെത്തിയത്.

ഹൈദരാബാദ് എഫ്സി, ചെന്നൈയിൻ എഫ്സി, ട്രൗ എഫ്‌സി എന്നിവരാണ് ഇരു ടീമുകളെയും കൂടാതെ ഗ്രൂപ്പിൽ ഉള്ളത്. നെറോക്ക അവരുടെ ആദ്യ മത്സരത്തിൽ ട്രൗ എഫ്‌സിയെ (3-1) പരാജയപ്പെടുത്തിയിരുന്നു. താങ്‌വ രഗുയി, തോമിയോ ഷിംറേ, ജോൺ ചിഡി എന്നിവരാണ് വിജയികൾക്കായി ഗോളുകൾ നേടിയത്. കൊമ്രോൺ തുർസുനോവിന്റെ വകയായിരുന്നു ട്രൗ എഫ്‌സിയുടെ ആശ്വാസഗോൾ.

നാല് ഗ്രൂപ്പുകളിലായി നടക്കുന്ന ടൂർണമെന്റിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവരാണ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക. ഇന്ന് നടക്കുന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഐ എസ് എൽ ടീമുകളായ എടികെ മോഹന്‍ബഗാനും മുംബൈ സിറ്റി എഫ്സിയും ഏറ്റുമുട്ടും. ഗ്രൂപ്പിൽ ഒന്നാമതാണ് മുംബൈ സിറ്റി. ടൂർണമെന്റിലെ ആദ്യ ജയം തേടിയാണ് മോഹന്‍ബഗാൻ ഇറങ്ങുന്നത്.

logo
The Fourth
www.thefourthnews.in