പരുക്കിനോടു 'തോറ്റു'; ഒടുവില്‍ ഓസില്‍ ബൂട്ടഴിച്ചു

പരുക്കിനോടു 'തോറ്റു'; ഒടുവില്‍ ഓസില്‍ ബൂട്ടഴിച്ചു

2013-ല്‍ റയലില്‍ നിന്ന് ആഴ്‌സണലില്‍ എത്തിയതാണ് ഓസിലിന്റെ കരിയറില്‍ വഴിത്തിരിവായത്.
Updated on
1 min read

വിട്ടുമാറാതെ പിന്തുടരുന്ന പരുക്കുകളോട് തോല്‍വി സമ്മതിച്ച് ഒടുവില്‍ ജര്‍മന്‍ ഫുട്‌ബോള്‍ മുന്‍ സൂപ്പര്‍ താരം മെസ്യൂട്ട് ഓസില്‍ ബൂട്ടഴിച്ചു. ഒന്നര പതിറ്റാണ്ടിലേറെ നീണ്ട കരിയറിനു ശേഷം താന്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നു വിടവാങ്ങുകയാണെന്നു 34-കാരനായ താരം ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്.

''ഏറെ ആലോചനകള്‍ക്കു ശേഷം ഞാന്‍ ആ തീരുമാനം കൈക്കൊണ്ടു. പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ ഉടന്‍ അവസാനിപ്പിക്കുകയാണ്. നീണ്ട 17 വര്‍ഷം ഈ രംഗത്ത് തുടരാന്‍ സാധിച്ചത് അഭിമാനമായി കരുതുന്നു. അുത്ത കാലാത്തായി പിന്തുടരുന്ന പരുക്കുകള്‍ ഈ രംഗത്തുനിന്ന് പിന്മാറണമെന്ന് ഓര്‍മിപ്പിക്കുന്നു. ഇതാണ് അതിനുള്ള സമയം'' - താരം ട്വിറ്ററില്‍ കുറിച്ചു.

ജര്‍മന്‍ ക്ലബ് ഷാല്‍ക്കെയിലൂടെ പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് പ്രവേശിച്ച ഓസില്‍ ഒരു സമയത്ത് ജര്‍മന്‍ ഫുട്‌ബോള്‍ ടീമിന്റെയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആഴ്‌സണല്‍, സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് എന്നിവയുടെയുമൊക്കെ അവിഭാജ്യ ഘകമായിരുന്നു.

2006 മുതല്‍ 2008 വരെ ഷാല്‍ക്കെയിലും പിന്നീട് രണ്ടു വര്‍ഷം വെര്‍ഡര്‍ ബ്രെമനിലും കളിച്ച ഓസില്‍ 2010-ലാണ് റയലില്‍ എത്തുന്നത്. ലോസ് ബ്ലാങ്കോസിനു വേണ്ടി 105 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ഓസില്‍ 19 ഗോളുകള്‍ നേടിയിട്ടുണ്ട്. അവര്‍ക്കൊപ്പം ലാ ലിഗ കിരീടവും സൂപ്പര്‍ കോപ്പയും നേടി.

2013-ല്‍ റയലില്‍ നിന്ന് ആഴ്‌സണലില്‍ എത്തിയതാണ് ഓസിലിന്റെ കരിയറില്‍ വഴിത്തിരിവായത്. ഗണ്ണേഴ്‌സിനായി എട്ടു വര്‍ഷം കളിച്ച ഓസില്‍ ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച 10 താരങ്ങളില്‍ ഒരാളായാണ് അറിയപ്പെടുന്നത്.

184 മത്സരങ്ങളില്‍ പീരങ്കിപ്പടയ്ക്കായി ബൂട്ടുകെട്ടിയ ഓസില്‍ 33 തവണയാണ് ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചത്. അവര്‍ക്കൊപ്പം നാല് എഫ്.എ. കപ്പ്, ഒരു കമ്യൂണിറ്റി ഷീല്‍ഡ് എന്നിവ നേടിയ ഓസില്‍ 2018-19 സീസണില്‍ അവരെ യൂറോപ്പാ ലീഗ് റണ്ണറപ്പ് സ്ഥാനത്തും എത്തിച്ചു.

ജര്‍മന്‍ ദേശീയ ടീമിനു വേണ്ടി 2009-ലാണ് താരം രാജ്യാന്തര അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ 92 മത്സരങ്ങളില്‍ ജര്‍മനിക്കായി ബൂട്ടുകെട്ടിയ താരം 23 ഗോളുകളാണ് നേടിയിട്ടുളളത്. 2014-ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ജര്‍മനിയെ കിരീട ജയത്തിലേക്ക് നയിച്ചതില്‍ ഓസിലിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.

logo
The Fourth
www.thefourthnews.in