ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍: വമ്പന്‍ ജയവുമായി ഹൈലാന്‍ഡേഴ്‌സ്

ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍: വമ്പന്‍ ജയവുമായി ഹൈലാന്‍ഡേഴ്‌സ്

ഹാട്രിക് നേടിയ പാര്‍ത്തിബ് ഗൊഗോയിയുടെ മിന്നുന്ന പ്രകടനമാണ് ഹൈലാന്‍ഡഴ്‌സിനു തുണയായത്
Published on

ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഐഎസ്എല്‍ ക്ലബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. ഇന്നു നടന്ന മത്സരത്തില്‍ ഐ ലീഗ് ക്ലബായ ഷില്ലോങ് ലജോങ് എഫ്‌സിയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് അവര്‍ തകര്‍ത്തു വിട്ടത്.

ഹാട്രിക് നേടിയ പാര്‍ത്തിബ് ഗൊഗോയിയുടെ മിന്നുന്ന പ്രകടനമാണ് ഹൈലാന്‍ഡഴ്‌സിനു തുണയായത്. മത്സരത്തിന്റെ 26, 65, 70 മിനിറ്റുകളിലായിരുന്നു ഗൊഗോയിയടെ ഗോളുകള്‍. ഗൊഗോയിയെ കൂടാതെ ഫിലുപ്പോടെക്‌സാണ് നോര്‍ത്ത് ഈസ്റ്റിന്റെ പട്ടിക തികച്ചത്.

ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറന്റ് കപ്പിന്റെ പുതിയ സീസണിന് ഇന്നലെയാണ് തുടക്കമായത്. ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശ് ആര്‍മി ടീമിനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് തുടക്കം ഗംഭീരമാക്കിയിരുന്നു.

കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുള്‍ക്കായിരുന്നു ബഗാന്റെ ജയം. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ബഗാന്‍ മൂന്നു ഗോളുകള്‍ക്ക് മുന്നിലായിരുന്നു. ലിസ്റ്റണ്‍ കൊളാസോ, മന്‍വീര്‍ സിങ്, ലാല്‍റിന്‍ലിയാണ നാംതെ, കിയാന്‍ നസീരി എന്നിവരാണ് ബഗാനു വേണ്ടി സ്‌കോര്‍ ചെയ്തത്. ബംഗ്ലാദേശ് താരം മെഹ്ദി ഹസന്‍ വഴങ്ങിയ സെല്‍ഫ് ഗോളും ബഗാന് തുണയായി.

logo
The Fourth
www.thefourthnews.in