സിനദിന്‍ സിദാന്‍
സിനദിന്‍ സിദാന്‍

ടിറ്റെയുടെ പിൻഗാമി സിനദിൻ സിദാനോ?

2018,2022 ലോകകപ്പുകളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പിന്നിടാന്‍ കഴിയാത്ത സാഹചര്യത്തിൽ വിദേശപരിശീലകനെ നിയമിക്കാൻ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ
Updated on
1 min read

ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യയോടുള്ള ക്വാര്‍ട്ടര്‍ഫൈനല്‍ തോല്‍വിക്കു പിന്നാലെ സ്ഥാനമൊഴിഞ്ഞ പരിശീലകന്‍ ടിറ്റെയ്ക്ക് പകരം ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാനെ കൊണ്ടു വരാന്‍ ഒരുങ്ങി ബ്രസീല്‍. ടിറ്റെയുടെ പിന്‍ഗാമിയായി ബ്രസീല്‍ മാനേജര്‍ സ്ഥാനത്തേക്ക് സിനദിന്‍ സിദാനെ പരിഗണിക്കുന്നതായി ഒരു ഫ്രഞ്ച് മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. സിദാനെ കൂടാതെ കാര്‍ലോ ആന്‍സെലോട്ടി, തോമസ് ടൂഷേല്‍, മൗറീഷ്യോ പൊച്ചെറ്റിനോ, റാഫേല്‍ ബെനിറ്റ്‌സ്, ഹോസെ മൗറീഞ്ഞോ എന്നിവരായിരുന്നു പരിശീലക സ്ഥാനത്തേക്കുള്ള ബ്രസീലിന്റെ മറ്റ് പരിഗണനകള്‍.

പരിശീലകനെന്ന നിലയില്‍ റയല്‍ മാഡ്രിഡിനൊപ്പം തുടര്‍ച്ചയായി മൂന്ന് ചാമ്പ്യന്‍സ് ലീഗും രണ്ട് ലാലിഗ കിരീടങ്ങളും സിദാന്‍ നേടിയിട്ടുണ്ട്

2021 മെയ് മാസത്തില്‍ റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്തു നിന്നും രാജിവെച്ചതിനു ശേഷം സിദാന്‍ ഒരു ടീമിനെയും പരിശീലിപ്പിക്കുന്നില്ല. പരിശീലകനെന്ന നിലയില്‍ റയല്‍ മാഡ്രിഡിനൊപ്പം തുടര്‍ച്ചയായി മൂന്ന് ചാമ്പ്യന്‍സ് ലീഗും രണ്ട് ലാലിഗ കിരീടങ്ങളും സിദാന്‍ നേടിയിട്ടുണ്ട്. 2018,2022 ലോകകപ്പുകളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പിന്നിടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ബ്രസീല്‍ ഒരു വിദേശ പരിശീലകനെ നിയമിക്കാന്‍ തീരുമാനിച്ചത്. 2002 ലോകകപ്പ് ജയത്തിന് ശേഷം 2014 ലാണ് ബ്രസീലിന് അവസാന നാലിലെത്താന്‍ സാധിച്ചത്. അന്ന് സ്വന്തം മണ്ണില്‍ ജര്‍മനിയോട് 7-1 ന് ബ്രസീല്‍ കനത്ത തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

2012 മുതല്‍ ഫ്രഞ്ച് ദേശീയ ടീം മാനേജരായ ദിദിയര്‍ ദെഷാംപ്‌സ് സ്ഥാനം ഒഴിഞ്ഞാല്‍ അവിടെ പകരക്കാരനായി സിദാന്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പ്രിമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എറിക് ടെന്‍ ഹാഗിനെ പരിശീലകനായി നിയമിക്കുന്നതിന് മുമ്പ് സിദാനുമായി ബന്ധപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in