നിര്‍ണായക മത്സരത്തില്‍ നായകന്‍ എഡന്‍ ഹസാര്‍ഡ് ഇല്ലാതെ ബെല്‍ജിയം

നിര്‍ണായക മത്സരത്തില്‍ നായകന്‍ എഡന്‍ ഹസാര്‍ഡ് ഇല്ലാതെ ബെല്‍ജിയം

ക്രൊയേഷ്യയ്ക്കെതിരെ ബെൽജിയത്തിന് നിർണായകം
Updated on
1 min read

ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ക്രൊയേഷ്യയക്കെതിരെ ജീവന്‍മരണ പോരാട്ടമാണ് ബെല്‍ജിയത്തിന്. എന്നാല്‍ നായകന്‍ എഡന്‍ ഹസാര്‍ഡ് ഇല്ലാതെയാണ് ബെല്‍ജിയം ഇറങ്ങുന്നത്. പരുക്കേറ്റ് റൊമേലു ലുക്കാക്കുവും ആദ്യ ഇലവനില്‍ ഇടംപിടിച്ചില്ല.

ആദ്യ രണ്ട് മത്സരങ്ങളിലും ഹസാര്‍ഡ് പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ നിര്‍ണായകമത്സരത്തില്‍ നായകനെ ബെഞഅച്‌ലിരുത്തുകയാണ് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടീനസ്. ഫോം തന്നെയാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ഹസാര്‍ഡിന് പകരം ഫോമിലുള്ള ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് ആദ്യ ഇലവനില്‍ ഇടം പിടിച്ചു. ഡി ബ്രുയിനാണ് നായകന്‍.

ആദ്യ രണ്ട് മത്സരങ്ങളില്‍ നിരാശാജനകമായിരുന്നു ബെല്‍ജിയത്തിനറെ പ്രകടനം. കാനഡയെ ആദ്യമത്സരത്തില്‍ തോല്‍പ്പിച്ചെങ്കിലും ബെല്‍ജിയം നിര പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ല. തുടര്‍ന്ന് മൊറോക്കോയോട് ദാരുണമായി തോറ്റതോടെ ലോകകപ്പ് സാധ്യതകള്‍ തന്നെ തുലാസിലായി. ടീമില്‍ അഭിപ്രായഭിന്നതകളും തര്‍ക്കങ്ങളും ഉടലെടുത്തെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതിന് പിന്നാലെയാണ് വലിയ മാറ്റത്തിന് പരിശീലകന്‍ തയ്യാറായത്. കഴിഞ്ഞ മത്സരത്തില്‍ അവസാനത്തെ 10 മിനുറ്റ് നേരം ലുകാകു കളിച്ചെങ്കിലും ഇന്ന് ആദ്യ ഇലവലില്‍ ഇടംപിടിച്ചില്ല.

logo
The Fourth
www.thefourthnews.in