Qatar World Cup
''ഫൈനൽ തുല്യശക്തികളുടെ പോരാട്ടം, വ്യത്യാസം മെസിയെന്ന മജീഷ്യൻ''
ലോറിസിനേക്കാള്‍ മികച്ച ഗോളി മാര്‍ട്ടിനസെന്നും മുൻ ഇന്ത്യൻ ഗോൾകീപ്പർ കെ പി സേതുമാധവൻ
ലോകകപ്പ് ഫൈനൽ തുല്യശക്തികളുടെ പോരാട്ടമെന്ന് മുൻ ഇന്ത്യൻ താരം കെ പി സേതുമാധവൻ. വ്യത്യാസം മെസി എന്ന മജീഷ്യനാണ്. ഒന്നുമില്ലാത്തിടത്ത് നിന്ന് എന്തെങ്കിലും സംഭവിപ്പിക്കുന്നയാളാണ് ഒരു നല്ല കളിക്കാൻ .അതാണ് മെസിയുടെ കഴിവ്. അർജൻറീനയുടെ എമിലിയാനോ മാർട്ടിനസാണ് മെച്ചപ്പെട്ട ഗോളിയെന്നും ഗോൾകീപ്പർ കൂടിയായ കെ പി സേതുമാധവൻ അഭിപ്രായപ്പെട്ടു. ഖത്തർ ലോകകപ്പിലെ കലാശപ്പോരിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ സാധ്യതകൾ വിലയിരുത്തുകയാണ് മുൻ ഇന്ത്യൻ താരം കെ പി സേതുമാധവൻ.