തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനല്‍; ഫ്രാന്‍സിനെ കാത്തിരിക്കുന്നത് ഇറ്റലിയും ബ്രസീലും സ്വന്തമാക്കിയ റെക്കോഡ്

തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനല്‍; ഫ്രാന്‍സിനെ കാത്തിരിക്കുന്നത് ഇറ്റലിയും ബ്രസീലും സ്വന്തമാക്കിയ റെക്കോഡ്

തുടർച്ചയായി ലോകകപ്പ് ഫൈനലിൽ ഇടം നേടുന്ന ആറാമത്തെ രാജ്യമാണ് ഫ്രാൻസ്
Updated on
1 min read

മൊറോക്കോയുമായുള്ള സെമി ഫൈനലിലെ ഉജ്ജ്വല വിജയത്തോടെ ഫ്രാൻസ് ലോകകപ്പ് കിരീടപ്പോരാട്ടത്തിലേക്ക് ഒരു ചുവട് കൂടി അടുത്തിരിക്കുകയാണ്. 2018 ലോകകപ്പ് ജേതാക്കളായ ഫ്രാൻസിന് ഇത്തവണ ഫൈനൽ പോരിൽ നേരിടാനുള്ളത് അർജന്റീനയെയാണ്. ഇന്നത്തെ ജയത്തോടെ മറ്റൊരു റെക്കോർഡ് പട്ടികയിൽ കൂടി ഫ്രാൻസ് ഇടം പിടിച്ചു. ഫ്രാന്‍സിന്റെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാണ്. അത്തരത്തിൽ ലോകകപ്പ് ഫൈനലിൽ ഇടം നേടുന്ന ആറാമത്തെ രാജ്യമാണ് നിലവിൽ ഫ്രാൻസ്. തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടമെന്ന റെക്കോഡ് സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ഖത്തറില്‍ ടീമിന് കൈവന്നിരിക്കുന്നത്.

ഇറ്റലി, ബ്രസീൽ, നെതർലൻഡ്‌സ്‌, പശ്ചിമ ജർമനി, അർജന്റീന എന്നിവരാണ് തുടർച്ചയായി ലോകകപ്പ് ഫൈനലിൽ എത്തിയിട്ടുള്ള മറ്റ് രാജ്യങ്ങൾ. ഈ പട്ടികയിൽ ബ്രസീലും ജർമനിയും തുടർച്ചയായി മൂന്ന് തവണ ലോകകപ്പിന്റെ കലാശപ്പോരില്‍ എത്തിയിട്ടുണ്ട്. ജർമനി 1982, 1986, 1990 എന്നീ വർഷങ്ങളിലും ബ്രസീൽ 1994, 1998, 2002 എന്നീ വർഷങ്ങളിലും ലോകകിരീടത്തിന് വേണ്ടിയുള്ള അവസാനപോരില്‍ എത്തിയിരുന്നു. ആദ്യമായി ഈ റെക്കോർഡ് സ്വന്തമാക്കുന്നത് ഇറ്റലിയാണ്. 1934, 1938 എന്നീ വർഷങ്ങളിൽ തുടർച്ചയായി ഇറ്റലി ഫൈനലിൽ എത്തുകയും കിരീടം നേടുകയും ചെയ്തിരുന്നു. 1958 ലും 1962ലും ബ്രസീലും ഫൈനലിസ്റ്റുകളായിരുന്നു. രണ്ട് വർഷവും ബ്രസീൽ തന്നെയായിരുന്നു ജേതാക്കള്‍.

തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനല്‍; ഫ്രാന്‍സിനെ കാത്തിരിക്കുന്നത് ഇറ്റലിയും ബ്രസീലും സ്വന്തമാക്കിയ റെക്കോഡ്
ആഫ്രിക്കന്‍ കോട്ട തകര്‍ത്ത് ഫ്രഞ്ച് പടയോട്ടം; ഫൈനലില്‍ അര്‍ജന്റീനയ്ക്ക് എതിരാളികള്‍ ഫ്രാന്‍സ്

തുടർച്ചയായി ഫൈനലിൽ പ്രവേശിക്കുന്ന ഫ്രാൻസ്, ഇറ്റലിക്കും ബ്രസീലിനും മാത്രം സ്വന്തമായ ആ റെക്കോർഡ് സ്വന്തമാക്കുമോ എന്നതാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത്. അങ്ങനെ കിരീടം നേടുകയാണെങ്കിൽ ഫ്രഞ്ച് പടയുടെ കോച്ചായ ദെഷാംപ്‌സിനും അതൊരു പൊൻതൂവലാകും. ഇറ്റലിയിലൂടെ കോച്ച് ആയിരുന്ന വിറ്റോറിയോ പോസോ മാത്രമാണ് ഇതിന് മുൻപ് അപൂർവ നേട്ടം കൊയ്തിട്ടുള്ളത്.

കഴിഞ്ഞ തവണത്തെ റണ്ണർ അപ്പുകളായ ക്രോയേഷ്യയെ പരാജയപ്പെടുത്തിയാണ് എതിരാളികളായ അർജന്റീനയുടെ കടന്നു വരവ്. ലയണല്‍ സ്‌കലോണിയുടെ ശിക്ഷണത്തിലെത്തുന്ന അർജന്റീനയ്ക്ക് സൂപ്പർ താരം ലയണൽ മെസി തന്നെയാണ് ശക്തി. 2014ന് ശേഷം അർജന്‌റീനയുടെ ആദ്യ ലോകകപ്പ് ഫൈനലാണ് ഇത്. അന്ന് കൈവിട്ട കിരീടം ഖത്തറിൽ നേടുമോ എന്നാണ് ആരാധകരുടെ കാത്തിരിപ്പ്.

logo
The Fourth
www.thefourthnews.in