ടീമുകൾ റെഡി; ഡി മരിയയും ഉപമേകാനോയും തിരിച്ചെത്തി, വരാനെയും ജിറൂഡും കളത്തില്‍

ടീമുകൾ റെഡി; ഡി മരിയയും ഉപമേകാനോയും തിരിച്ചെത്തി, വരാനെയും ജിറൂഡും കളത്തില്‍

അർജന്റീന 4-4-2ലും ഫ്രാൻസ് 4-2-3-1 ഫോർമേഷനിലും മൈതാനത്ത് അണിനിരക്കും
Updated on
1 min read

ലോകം കാത്തിരിക്കുന്ന ആവേശ പോരിന് മുന്നോടിയായി കച്ച മുറുക്കി ഇരു ടീമുകളും. മധ്യനിരയിൽ കൂടുതൽ താരങ്ങളെ അണിനിരത്തി 4-4-2 ശൈലിയിലാണ് അര്‍ജന്‍റീന പരിശീലകന്‍ ലയണല്‍ സ്കലോണി ടീമിനെ ഇറക്കിയിരിക്കുന്നത്. പരുക്ക് മൂലം നോക്കൗട്ടില്‍ ഇതുവരെ ആദ്യ പതിനൊന്നിൽ ഉൾപ്പെടാതിരുന്ന ഏയ്ഞ്ചല്‍ ഡി മരിയ അര്‍ജന്‍റീനയ്ക്കായി ആദ്യ ഇലവനിൽ തിരിച്ചെത്തി. ലിയാൻഡ്രോ പരേഡസിന്‌ പകരമാണ് ഡി മരിയ എത്തിയിരിക്കുന്നത്.

അതേസമയം കഴിഞ്ഞ മത്സരത്തിൽ അസുഖം മൂലം ഇറങ്ങാതിരുന്ന ഉപമേകാനോ, അഡ്രിയൻ റാബിയോട്ട് എന്നിവർ ഫ്രഞ്ച് നിരയിൽ മടങ്ങിയെത്തി. ഒലിവര്‍ ജിറൂഡ്‌, റാഫേല്‍ വരാനെ എന്നിവർ കളിക്കുന്നില്ല എന്ന വാർത്തകൾ മത്സരത്തിന് മുൻപ് ശക്തമായിരുന്നെങ്കിലും ആദ്യ ഇലവനിൽ ഇരുവരും സ്ഥാനം പിടിച്ചു. 4-2-3-1 ഫോർമേഷനിലാണ് ദിദിയർ ദെഷാംപ്‌സ് ടീമിനെ അണിനിരത്തിയിരിക്കുന്നത്.

ഫ്രാന്‍സ് ടീം

ഹ്യൂഗോ ലോറിസ് (ക്യാപ്റ്റന്‍), ജൂള്‍സ് കോണ്ടെ, റാഫേല്‍ വരാനെ, ഉപമേകാനോ, തിയോ ഹെര്‍ണാണ്ടസ്, അന്റോയിന്‍ ഗ്രീസ്മാന്‍, ഔറേലിയൻ ചൗമേനി, അഡ്രിയൻ റാബിയോട്ട്, ഔസ്മാൻ ഡെംബെലെ, ഒലിവര്‍ ജിറൂഡ്‌, കിലിയന്‍ എംബാപ്പെ

അര്‍ജന്റീന ടീം

എമിലിയാനോ മാര്‍ട്ടിനസ്, ക്രിസ്റ്റ്യന്‍ റൊമേരോ, നിക്കൊളാസ് ഒട്ടമെന്‍ഡി, നഹുവേല്‍ മൊളീന, നിക്കൊളാസ് ടഗ്ലിയാഫിക്കോ, റോഡ്രിഗോ ഡി പോള്‍, അലക്‌സിസ് മക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, എയ്ഞ്ചല്‍ ഡി മരിയ, ലയണല്‍ മെസ്സി (ക്യാപ്റ്റന്‍), ജൂലിയന്‍ അല്‍വാരസ്

logo
The Fourth
www.thefourthnews.in