ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചാല്‍ കുടുംബത്തെ തടവിലാക്കും: ഇറാന്‍ ഫുട്‌ബോള്‍ താരങ്ങളെ ഭീഷണിപ്പെടുത്തി സര്‍ക്കാര്‍
ദേശീയ ഗാനം ആലപിക്കാന്‍ വിസമ്മതിച്ച ഇറാന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കെതിരെ ഭീഷണിയുമായി ഇറാന്‍ സര്‍ക്കാര്‍. യുഎസ്എയ്‌ക്കെതിരായ മത്സരത്തില്‍ ഇറാന്റെ ദേശീയ ഗാനം ആലപിച്ചില്ലെങ്കില്‍ താരങ്ങളുടെ കുടുംബാഗംങ്ങളെ ജയിലിലടയ്ക്കുമെന്നാണ് ഭരണകൂടത്തിന്റെ ഭീഷണി. പ്രീ മാച്ച് നിയമങ്ങള്‍ക്ക് വിരുദ്ധമായി ദേശീയ ഗാനം ആലപിക്കാതെ ടെഹ്റാന്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചാല്‍ കടുത്ത ശിക്ഷയും തടവും ലഭിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
യുഎസിനെതിരെ ജയിക്കുകയോ സമനില നേടുകയോ ചെയ്താല്‍ മാത്രമേ ഇറാന് നോക്കൗട്ട് സാധ്യതകള്‍ നിലനിര്‍ത്താല്‍ സാധിക്കൂ.
പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നവംബര്‍ 21 ന് ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിനു മുന്‍പ് ഇറാനിയന്‍ ദേശീയ ഗാനം ആലപിക്കാതെ താരങ്ങള്‍ മൗനം പാലിച്ചിരുന്നു.
ഇറാനിലെ പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ യുഎസ് ഉള്‍പ്പെടെയുള്ള വിദേശ ശത്രുക്കളാണെന്ന ആരോപണം ഭരണകൂടം ഉന്നയിച്ചിരുന്നു. രാജ്യത്തെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്സ അമിനി സെപ്റ്റംബര്‍ 16-ന് മരിച്ചതിനെ തുടര്‍ന്നാണ് ഇറാനില്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഭരണകൂടത്തിനെതിരായ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.
പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നവംബര്‍ 21 ന് ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിനു മുന്‍പ് ഇറാനിയന്‍ ദേശീയ ഗാനം ആലപിക്കാതെ താരങ്ങള്‍ മൗനം പാലിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സും (ഐആര്‍സിജി) ടീമിന്റെ ഭാഗമായ 26 താരങ്ങളും തമ്മില്‍ ചര്‍ച്ചകളും നടന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച, വെയില്‍സിനെതിരായ മത്സരത്തിന് മുന്നോടിയായി താരങ്ങള്‍ ദേശീയഗാനം ആലപിച്ചിരുന്നു. ഇറാന്റെ ലോകകപ്പ് ടീമിനെയും കോച്ചിംഗ് സ്റ്റാഫിനെയും നിരീക്ഷിക്കാന്‍ എആര്‍ജിസി ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയതായും, വിദേശികളുമായും, പുറത്തുള്ള ആളുകളുമായും ടീമംഗങ്ങള്‍ ഇടപഴകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
താരങ്ങളുടെ കുടുംബാംഗങ്ങള്‍ക്കു നേരെ ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ പോര്‍ച്ചുഗീസുകാരനായ ഇറാന്‍ മാനേജര്‍ കാര്‍ലോസ് ക്വിറോസ് ഐആര്‍ജിസി പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയതായും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിനെതിരായ മത്സരത്തിനു മുന്‍പ് ഇറാന്‍ കളിക്കാര്‍ക്ക് കാറുകളും മറ്റ് പാരിതോഷികങ്ങളും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ദേശീയഗാനം പാടാതെയുള്ള താരങ്ങളുടെ പ്രതിഷേധം ഭരണകൂടത്തെ ചൊടിപ്പിക്കുകയും വെയ്ല്‍സിനെതിരായ അവസാന മത്സരത്തില്‍, രാജ്യത്തിന് പിന്തുണ അറിയിക്കാനായി ഭരണകൂടം നൂറുകണക്കിന് ആളുകളെ കാണികള്‍ക്കിടയിലേക്ക് ഇറക്കുകയും ചെയ്തിരുന്നു. യുഎസിനെതിരായ അടുത്ത മത്സരത്തില്‍ ഇത്തരം ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മനുഷ്യാവകാശങ്ങള്‍, വംശീയത, സ്‌കൂളുകളിലെ വെടിവെയ്പ്പില്‍ കൊല്ലപ്പെടുന്ന കുട്ടികള്‍ എന്നിവര്‍ക്ക് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്നും 90 മിനിറ്റെങ്കിലും ജനങ്ങള്‍ക്ക് ആശ്വാസം പകരുക എന്നതാണ് കളിക്കളത്തിലെ ഞങ്ങളുടെ ദൗത്യമെന്നും ഇറാന്‍ കോച്ച് കാര്‍ലോസ് ക്വിറോസ് വ്യക്തമാക്കിയിരുന്നു.
ഇറാനില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചതിനുശേഷം 450ഓളം പേര്‍ കൊല്ലപ്പെടുകയും 18,000-ത്തിലധികം പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നാല്‍ മരണപ്പെട്ടവരുടെയോ അറസ്റ്റുകളുടെയോ കണക്കുകള്‍ ഔദ്യോഗികമായി സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. യുഎസ് ഉള്‍പ്പെടെയുള്ള വിദേശ ശത്രുക്കളാണ് പ്രതിഷേധം ഉയര്‍ത്തിയതെന്ന ആരോപണവും ഭരണകൂടം ആരോപിച്ചിരുന്നു. പ്രക്ഷോഭങ്ങള്‍ ആരംഭിച്ചതു മുതല്‍ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയ ഇറാനില്‍ 63-ലധികം റിപ്പോര്‍ട്ടര്‍മാരെയും ഫോട്ടോഗ്രാഫര്‍മാരെയും തടവിലാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.