വില 27,300 രൂപ! കൂടുതൽ വേഗം, ചടുലത; മെസ്സിയുടെ ബൂട്ടിനുമുണ്ട് പ്രത്യേകതകള്‍

വില 27,300 രൂപ! കൂടുതൽ വേഗം, ചടുലത; മെസ്സിയുടെ ബൂട്ടിനുമുണ്ട് പ്രത്യേകതകള്‍

അഞ്ചാം ലോകകപ്പ് കളിക്കുന്ന താരത്തിന് വേണ്ടി അഡിഡാസാണ് ബൂട്ടുകൾ ഒരുക്കിയിരിക്കുന്നത്
Updated on
2 min read

അർജന്റീനയ്ക്കായി അവസാന ലോകകപ്പ് കളിക്കുന്ന ലയണൽ മെസ്സിയിലേക്കാണ് ഫുട്ബോള്‍ ആരാധകരുടെ കണ്ണുകളത്രയും. ഖത്തറില്‍ ആദ്യ പോരിനിറങ്ങിയ ടീമിനായി പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ സ്വന്തമാക്കിയ മെസി പകര്‍ന്നുവെച്ച പ്രതീക്ഷകള്‍ ഏറെയായിരുന്നു. മറഡോണയ്ക്ക് പോലും സാധിക്കാതിരുന്ന റെക്കോഡും മെസി സ്വന്തമാക്കി, ലോകകപ്പില്‍ അഞ്ചാമത്തെ ഗോള്‍. അതിനപ്പുറം ചില പ്രത്യേകതകള്‍ കൂടിയുണ്ടായിരുന്നു മെസിയുടെ ഖത്തറിലെ പ്രകടനത്തിന്. അത് താരം ധരിച്ചിരുന്ന ബൂട്ടാണ്. അഞ്ചാം ലോകകപ്പ് കളിക്കുന്ന താരത്തിന് വേണ്ടി അഡിഡാസാണ് ബൂട്ടുകൾ ഒരുക്കിയിരിക്കുന്നത്. ഇതിഹാസ താരത്തിന്റെ ഓരോ ടച്ചിനും സുവര്‍സ്പര്‍ശം നല്‍കുന്ന തരത്തിലുള്ള ബൂട്ടാണ് X സ്പീഡ്പോർട്ടൽ ലെയെൻഡ.

സ്പാനിഷിൽ ഇതിഹാസം എന്നർത്ഥം വരുന്ന വാക്കാണ് 'ലെയെൻഡ'. മെസ്സിയെന്ന പ്രതിഭയോടുള്ള ആദരസൂചകമായാണ് പേര്. കൂടാതെ മെസ്സിയുടെ അഞ്ചാം ലോകകപ്പ് അടയാളപ്പെടുത്തുന്നതിന് കൂടിയാണ് സ്വർണ നിറത്തിലുള്ള X സ്പീഡ്പോർട്ടൽ ലെയെൻഡ പുറത്തിയിരിക്കുന്നത്. ആദ്യ ലോകകപ്പായ 2006ലെ ടൂർണമെന്റിൽ മെസ്സി ധരിച്ച ഷൂസിന്റെ പ്രത്യേകതകളും ഫീച്ചറുകളും ഉള്‍ക്കൊണ്ടാണ് പുതിയ ബൂട്ടിന്റെ രൂപകല്‍പ്പന.

താരത്തിന് കൂടുതൽ വേഗതയും ചടുലതയും നൽകുന്ന തരത്തില്‍ കാർബൺ-ഫൈബറാണ് ഇക്കുറി ബൂട്ട് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇവ 2022 നവംബർ 22ന് പൊതുവിപണിയിലും എത്തിയിരുന്നു. 27,300 രൂപയാണ് വില. 2017ലാണ്, മെസ്സി അഡിഡാസുമായി ആജീവനാന്ത കരാർ ഒപ്പുവെയ്ക്കുന്നത്. അതിനുശേഷം മെസ്സി നൈക്കി ബൂട്ടുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ലോകകപ്പിൽ അഡിഡാസ് മാത്രമേ ധരിച്ചിട്ടുള്ളു.

2006 ലോകകപ്പ്

അര്‍ജന്റീന ജേഴ്സിയോട് ചേര്‍ന്നുനില്‍ക്കുന്നതായിരുന്നു 200ലെ ബൂട്ട്. വെള്ളയും നീലയും നിറം കലര്‍ന്നതായിരുന്നു ബൂട്ടുകള്‍.

2006 ലോകകപ്പിലെ ബൂട്ട്
2006 ലോകകപ്പിലെ ബൂട്ട്

2010

നാല് വർഷങ്ങൾക്ക് ശേഷം ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ എഫ്50 മോഡലിലേക്ക് മാറി.

2010ലെ ബൂട്ട്
2010ലെ ബൂട്ട്

2014

ബ്രസീലിൽ നടന്ന ഫുട്ബോൾ മാമാങ്കത്തിൽ മെസ്സി എഫ്50 അഡിസെറോയിൽ തന്നെ നിലനിന്നു.എന്നാൽ പഴയതിൽ നിന്ന് കുറച്ചുകൂടി ശ്രദ്ധയാകർഷിച്ച മോഡലായിരുന്നു അത്തവണത്തേത്‌. ആ വര്ഷം ജര്‍മനിയോട് ഫൈനലിൽ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഗോൾഡൻ ബൂട്ട് താരത്തിന് തന്നെ ആയിരുന്നു.

ലോകകപ്പ് 2014ലെ ബൂട്ട്
ലോകകപ്പ് 2014ലെ ബൂട്ട്

2018

റഷ്യയിൽ നടന്ന ടൂർണമെന്റിൽ മെസ്സി തന്റെ മകൻ തിയാഗോയുടെ പേരുകൂടി ആലേഖനം ചെയ്ത പച്ച നിറത്തിലുള്ള നെമെസിസ് 18.1 എന്ന ബൂട്ടായിരുന്നു ധരിച്ചിരുന്നത്. എന്നാൽ ടൂർണമെന്റിൽ നാല് കളികളിൽ ഒരെണ്ണം മാത്രമാണ് അര്‍ജന്റീന വിജയിച്ചത്.

logo
The Fourth
www.thefourthnews.in