പ്രവചന സിംഹം പ്രസിഡന്റ്; മത്സരഫലവും ഗോള്‍ നേടുന്ന താരങ്ങളെയും പ്രവചിച്ച് മാക്രോണ്‍
ലോകകപ്പ് ഫുട്‌ബോളില്‍ ടീമുകളുടെ വിജയം പ്രവചിക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. പോള്‍ നീരാളി മുതല്‍ മിസ്റ്റിക് ഒട്ടകം വരെ ഇത്തരത്തില്‍ പ്രവചന വീരന്മാരാണ്. എന്നാല്‍ ഫ്രാന്‍സിന്റെ വിജയം കൃത്യമായി പ്രവചിച്ച് ഏവരെയും ഞെട്ടിച്ചിരിക്കുന്നത് ഫ്രാന്‍സിന്റെ പ്രസിഡന്റ് സാക്ഷാല്‍ ഇമ്മാനുവല്‍ മാക്രോണ്‍ തന്നെയാണ്. ഫ്രാന്‍സിന്റെ വിജയം മാത്രമല്ല ഇരു പക്ഷത്തു നിന്നും ആരൊക്കെ ഗോള്‍ നേടുമെന്ന് വരെ ഫ്രഞ്ച് പ്രസിഡന്റ് കൃത്യമായി പ്രവചിച്ചു.
പോളണ്ടിനായി ലെവന്‍ഡോവ്‌സ്‌കി ഗോള്‍ നേടുമെന്നും ഇമ്മാനുവല്‍ മാക്രോണ്‍ പ്രവചിച്ചിരുന്നു.
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പോളണ്ടിനെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരം ഫ്രാന്‍സ് വിജയിച്ചത്. ഫ്രാന്‍സിനു വേണ്ടി എംബാപ്പെ ഇരട്ട ഗോളുകളും ജിറൂഡ് ഒരു ഗോളും നേടി. ആരാധകര്‍ "മരത്തില്‍ കാണും" മുന്‍പേ ഇവയെല്ലാം ഫ്രഞ്ച് പ്രസിഡന്റ് "മനസില്‍'' കണ്ടിരുന്നു. ഇവയ്ക്കു പുറമേ പോളണ്ടിനായി ലെവന്‍ഡോവ്‌സ്‌കി ഗോള്‍ നേടുമെന്നും ഇമ്മാനുവല്‍ മാക്രോണ്‍ പ്രവചിച്ചിരുന്നു.
പ്രീക്വാര്‍ട്ടര്‍ മത്സരം 3-1 ന് വിജയിച്ച ഫ്രാന്‍സ് ശനിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടും