നെതര്‍ലന്‍ഡ്‌സ്- ഇക്വഡോര്‍ മത്സരം സമനിലയില്‍; ലോകകപ്പില്‍ നിന്ന് ഖത്തര്‍ ഔട്ട്

നെതര്‍ലന്‍ഡ്‌സ്- ഇക്വഡോര്‍ മത്സരം സമനിലയില്‍; ലോകകപ്പില്‍ നിന്ന് ഖത്തര്‍ ഔട്ട്

ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി
Updated on
1 min read

ലോകകപ്പില്‍ കരുത്തരായ നെതര്‍ലന്‍ഡ്‌സിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍. ഇരുടീമുകളും ഓരോ പോയിന്‌റ് നേടി പിരിഞ്ഞതോടെ ഗ്രൂപ്പ് എയില്‍ നിന്ന് ആതിഥേയരായ ഖത്തര്‍ പുറത്തായി. ലോകകപ്പില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമായി ഇതോടെ ഖത്തര്‍. ഇക്വഡോറിനായി സമനിലഗോള്‍ നേടിയ എന്നെര്‍ വലന്‍സിയ , മൂന്ന് ഗോളുമായി ഖത്തര്‍ ലോകകപ്പിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതായി. എന്നാല്‍ വലന്‍സിയ പരുക്കേറ്റ് കളം വിട്ടത് ഇക്വഡോറിന് ആശങ്കയാണ്.

നെതർലഡ്സ് ടീമിന്റെ ഗോളാഘോഷം
നെതർലഡ്സ് ടീമിന്റെ ഗോളാഘോഷം

കടലാസിലെ കണക്കില്‍ ആധിപത്യമുണ്ടെങ്കിലും കളത്തില്‍ ഇക്വഡോറിന് മുന്നില്‍ ഓറഞ്ച് പട പരുങ്ങി. കോഡി ഗക്‌പോയുടെ ഗോളില്‍ ആറാം മിനുറ്റില്‍ മുന്നിലെത്തിയ നെതര്‍ലന്‍ഡ്‌സിന് പിന്നീട് ഒരിക്കല്‍ പോലും ലക്ഷ്യത്തിലേക്കൊരു ഷോട്ടു പായിക്കാനായില്ല. ഈ ലോകകപ്പിലെ ഇതുവരെയുള്ള വേഗമേറിയ ഗോളാണ് ഖലീഫ ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഗപ്‌കോ നേടിയത്. രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോള്‍. ആദ്യ പകുതിയിലെ ആഡ് ഓണ്‍ സമയത്ത് നെതര്‍ലന്‍ഡ്‌സ് വല കുലുക്കാന്‍ ഗോണ്‍സാലോ പ്ലാറ്റയ്ക്കായെങ്കിലും ഗോള്‍ അനുവദിച്ചില്ല.

ഗ്രൂപ്പ് ബിയിലെ ആദ്യ രണ്ട് സ്ഥാനക്കാരെ നിർണയിക്കുന്നതിൽ ഇക്വഡോർ - സെനഗൽ മത്സരം നിർണായകമാണ്

രണ്ടാം പകുതിയില്‍ എന്നെര്‍ വലന്‍സിയയിലൂടെ ഇക്വഡോര്‍ സമനില നേടി. ലോകകപ്പിലെ താരത്തിന്‌റെ മൂന്നാം ഗോളായിരുന്നു ഇത്. നെതര്‍ലന്‍ഡ്‌സിനെ നിരന്തര മുന്നേറ്റങ്ങളിലൂടെ സമ്മര്‍ദത്തിലാക്കിയ ഗുസ്താവ അല്‍ഫാരോയുടെ സംഘം, വിജയഗോളിനായുള്ള ശ്രമം അവസാന വിസില്‍ വരെ തുടര്‍ന്നു. മത്സരം സമനിലയില്‍ അവസാനിച്ചതോടെ ഇരുടീമുകള്‍ക്കും നാല് പോയിന്‌റ് വീതമായി. ഇതോടെ രണ്ട് മത്സരങ്ങളും തോറ്റ ഖത്തര്‍, ലോകകപ്പില്‍ നിന്ന് പുറത്തായി. അവസാന മത്സരം ജയിച്ചാലും ഖത്തറിന് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാനാകില്ല. നോക്ക്ഔട്ട് റൗണ്ട് കാണാതെ ആതിഥേയര്‍ പുറത്താകുന്നത് ലോകകപ്പ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ്. 2010 ല്‍ ദക്ഷിണാഫ്രിക്കയ്ക്കാണ് സമാന ദുര്‍വിധിയുണ്ടായത്.

logo
The Fourth
www.thefourthnews.in