ആരാധകരുടെ ആഹ്ളാദ പ്രകടനം അതിരുകടന്നു; മൊറോക്കായുടെ അട്ടിമറി ജയത്തിന് പിന്നാലെ ബെല്‍ജിയത്തില്‍ വ്യാപക അക്രമം

ആരാധകരുടെ ആഹ്ളാദ പ്രകടനം അതിരുകടന്നു; മൊറോക്കായുടെ അട്ടിമറി ജയത്തിന് പിന്നാലെ ബെല്‍ജിയത്തില്‍ വ്യാപക അക്രമം

ബെല്‍ജിയം - മൊറോക്കോ മത്സരത്തിന് പിന്നാലെയാണ് അതിക്രമം
Updated on
1 min read

ലോകകപ്പിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ ബെല്‍ജിയത്തില്‍ ഫുട്‌ബോള്‍ ആരാധകരുടെ അതിക്രമം. മൊറോക്കോയ്‌ക്കെതിരായ മത്സരത്തില്‍ ബെല്‍ജിയം തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് തലസ്ഥാന നഗരമായ ബ്രസല്‍സില്‍ കലാപ സമാനമായ സാഹചര്യം ഉണ്ടായത്. ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരയ ബെല്‍ജിയം 22ാ-ാം റാങ്കുള്ള മൊറോക്കോയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തോറ്റത്.

ബെല്‍ജിയത്തിന് മേല്‍ അട്ടിമറി വിജയം നേടിയതിന് പിന്നാലെ ബ്രസല്‍സില്‍ മൊറോക്കന്‍ ആരാധകര്‍ നടത്തിയ ആഹ്ലാദ പ്രകടനങ്ങളാണ് അതിരുകടന്നത്. ബെല്‍ജിയത്തിലേക്ക് കുടിയേറിയ മൊറോക്കന്‍ വംശജരായിരുന്നു ദേശീയ പതാകയുമായി തെരുവിലിറങ്ങിയത്. ആഹ്ലാദ പ്രകടനങ്ങള്‍ ചിലയിടങ്ങളില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. അക്രമി സംഘം വാഹനങ്ങള്‍ തകര്‍ക്കുകയും തീയിട്ട് നശിപ്പിക്കുയും ചെയ്തു. കടകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പോലീസും കലാപകാരികളും തമ്മിലുള്ള ഏറ്റമുട്ടലുകള്‍ക്കും സ്ഥിതി വഴിവെച്ചു.

ലീജ് നഗരത്തില്‍ അക്രമകാരികള്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് വിന്യാസം ശക്തമാക്കി. മെട്രോ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. സംഭവം അപലപനീയമെന്ന് ബ്രസല്‍സ് മേയര്‍ ഫിലിപ് ക്ലോസ് പ്രതികരിച്ചു. അക്രമം നടത്തുന്ന് കലാപകാരികളആണെന്നും ഫുട്‌ബോള്‍ ആരാധകരല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തു. അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട. പത്തിലേറെപോര്‍ പോലീസ് കസ്റ്റഡിയിലാണ്. അഞ്ച് ലക്ഷത്തോളം മൊറോക്കന്‍ അഭയാര്‍ഥികള്‍ ബെല്‍ജിയത്തിലുണ്ടെന്നാണ് കണക്ക്.

നെതര്‍ലന്‍ഡ്‌സിലും മൊറോക്കന്‍ ആരാധകരുടെ ആഹ്ലാദപ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. ആംസ്റ്റര്‍ഡാം, ഹാഗ് റോട്ടര്‍ഡാം നഗരങ്ങളിലാണ് കലാപ സമാനമായ സംഭവങ്ങള്‍ അരങ്ങേറിയത്.

ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് കഴിഞ്ഞതവണ മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയത്തിന്‌റെ മൊറോക്കോയോടുള്ള തോല്‍വി. ഇതോടെ ക്രൊയേഷ്യയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരം ടീമിന് നിര്‍ണായകമായി.

logo
The Fourth
www.thefourthnews.in