ഇഞ്ചോടിഞ്ച് പോരാട്ടം, വലമാത്രം കുലുങ്ങിയില്ല; പോയിന്റ് പങ്കിട്ട് കൊറിയയും യുറുഗ്വായും

ഇഞ്ചോടിഞ്ച് പോരാട്ടം, വലമാത്രം കുലുങ്ങിയില്ല; പോയിന്റ് പങ്കിട്ട് കൊറിയയും യുറുഗ്വായും

അത്യന്തം ആവേശം നിറഞ്ഞ മത്സരം കാണാനായതിന്റെ ചാരിതാര്‍ഥ്യവുമായാകും കാണികള്‍ ഓരോരുത്തരും സ്‌റ്റേഡിയം വിട്ടിരിക്കുക.
Updated on
1 min read

ലോകകപ്പ് ഫുട്‌ബോളില്‍ ഇന്നു നടന്ന രണ്ടാം മത്സരം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഗോള്‍രഹിത സമനിലയില്‍. അവസരങ്ങള്‍ തുലച്ച് യുറുഗ്വായും എതിരാളികളെ വിറപ്പിച്ച് ദക്ഷിണ കൊറിയയും കളംനിറഞ്ഞ മത്സരത്തില്‍ ഗോള്‍വല മാത്രം കുലുങ്ങിയില്ല. മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും അത്യന്തം ആവേശം നിറഞ്ഞ മത്സരം കാണാനായതിന്റെ ചാരിതാര്‍ഥ്യവുമായാകും കാണികള്‍ ഓരോരുത്തരും സ്‌റ്റേഡിയം വിട്ടിരിക്കുക.

കൊറിയന്‍ മുന്നേറ്റത്തോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. എതിരാളികളെ അതിവേഗ നീക്കങ്ങളിലൂടെ അമ്പരിപ്പിച്ച കൊറിയക്കാര്‍ തുടക്കത്തിലേ ലീഡ് നേടുമെന്ന പ്രതീതി ൃഷ്ടിച്ചു. എന്നാല്‍ പരിചയസമ്പത്തിന്റെ ബലത്തില്‍ യുറുഗ്വായ് ആ ഭീഷണി മറികടക്കുകയായിരുന്നു പിന്നീട്.

സാവധാനം മത്സരത്തില്‍ പിടിമുറുക്കിയ യുറുഗ്വായ് പിന്നീട് നിരന്തരം അവസരങ്ങള്‍ തുറന്നെടുത്തു. എന്നാല്‍ ലുയിസ് സുവാരസ് നയിച്ച മുന്നേറ്റ നിരയ്ക്കു തുടരെ പിഴയ്ക്കുന്നതാണ് കണ്ടത്. യുറുഗ്വായ് മുന്നേറ്റത്തിന്റെ ഷോട്ടുകള്‍ പലതും ലക്ഷ്യം തെറ്റിപാഞ്ഞു. അല്ലാത്തവ പോസ്റ്റിലിടിച്ച് തെറിക്കുകയും ചെയ്തു.

മറുവശത്ത് കിട്ടിയ അവസരങ്ങളിലെല്ലാം ഇരമ്പിക്കയറിയ കൊറിയക്കാ യുറുഗ്വായ് പ്രതിരോധത്തെയും നിരന്തരം പരീക്ഷിച്ചു. എന്നാല്‍ പരിചയസമ്പത്ത് മുതലാക്കിയ ലാറ്റിനമേരിക്കക്കാര്‍ പഴുത് നല്‍കാതെ പിടിച്ചു നില്‍ക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in