ജെറാര്‍ഡോ മാര്‍ട്ടിനോ
ജെറാര്‍ഡോ മാര്‍ട്ടിനോ

നോക്കൗട്ട് കാണാതെ മടക്കം; മെക്സിക്കൻ പരിശീലകൻ പുറത്തേക്ക്

44 വർഷത്തിന് ശേഷമാണ് മെക്സിക്കോ ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുന്നത്
Updated on
1 min read

ലോകകപ്പിന്റെ ആദ്യ റൌണ്ടിൽ മെക്സിക്കോ പുറത്തായതിന് പിന്നാലെ പരിശീലകൻ ജെറാര്‍ഡോ മാര്‍ട്ടിനോയ്ക്ക് സ്ഥാനം നഷ്ടമായി. അവസാന മത്സരത്തിന്റെ വിസിൽ മുഴങ്ങിയതോടെ തന്റെ കാലാവധി അവസാനിച്ചെന്ന് ജെറാര്‍ഡോ മാര്‍ട്ടിനോ വ്യക്തമാക്കി. ഇക്കാര്യത്തിൽ മെക്സിക്കൻ ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ലെങ്കിലും പുതിയ പരിശീലകനായുള്ള അന്വേഷണം ആരംഭിച്ചുകഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.

1978 ന് ശേഷം ആദ്യമായാണ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മെക്‌സിക്കോ പുറത്താകുന്നത്. നൊക്കൗട്ട് കാണാതെ പുറത്തായത് മാത്രമല്ല, പരിശീലകനെന്ന നിലയിൽ മാര്‍ട്ടിനോയ്ക്കെതിരെ ഉയരുന്ന ആരോപണം. അർജന്റീനയ്ക്കെതിരായ മത്സരത്തിൽ മെക്സിക്കോയുടെ മോശം പ്രകടനമാണ് ആരാധകരുടെ പ്രധാന പ്രശ്നം. അർജന്റീനക്കാരനായ മാർട്ടിനെസ് മത്സരത്തിൽ സ്വന്തം നാടിനെ സഹായിച്ചെന്നാണ് ആക്ഷേപം. മത്സരത്തിന് മുൻപ് അർജന്റീനൻ പരിശീലകനുമായി അദ്ദേഹം സംസാരിച്ചതും തർക്കമായി. ജാവിയെർ ഹെർനാണ്ടസിനെ ടീമിൽ ഉൾപ്പെടുത്താത്തതടക്കം തർക്ക വിഷയവുമായിരുന്നു.

ടീമിന്റെ പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുന്നുവെന്നും മത്സരത്തിലെ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ തന്നെ ടീമുമായുള്ള കരാര്‍ അവസാനിച്ചുവെന്നും മത്സര ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മാർട്ടിനെസ് വ്യക്തമാക്കി. ബുധനാഴ്ചത്തെ മത്സരഫലം എന്തുതന്നെ ആയാലും മാര്‍ട്ടിനോ പരിശീലകനായി തുടരില്ലെന്ന് ഇഎസ്പിഎന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലോകകപ്പില്‍ നിന്ന് പുറത്തായ ടീം ശനിയാഴ്ച മെക്‌സിക്കോയിലേക്ക് മടങ്ങും. മടക്കയാത്രയില്‍ പരിശീലകന്‍ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. മാര്‍ട്ടീനോയ്ക് പകരക്കാരനായി പുതിയ പരിശീലകനെ കണ്ടെത്തേണ്ടത് മെക്‌സ്‌ക്കോയെ സംബന്ധിച്ച് നിര്‍ണായകമാണ്. 2026 ലോകകപ്പിന് മുന്നോടിയായി മെക്‌സിക്കക്കാരനായ പരിശീലകനെയാകും നിയമിക്കുകയെന്നാണ് സൂചനകള്‍.

logo
The Fourth
www.thefourthnews.in