ക്ലബ് ലോകകപ്പ് ഫൈനലിൽ : റയൽ മാഡ്രിഡ്, അൽ ഹിലാൽ

ക്ലബ് ലോകകപ്പ് ഫൈനലിൽ : റയൽ മാഡ്രിഡ്, അൽ ഹിലാൽ

റയൽ മാഡ്രിഡ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഈജിപ്ഷ്യൻ ക്ലബിനെ പരാജയപ്പെടുത്തി
Updated on
1 min read

ക്ലബ് ലോകകപ്പിൽ റയൽ മാഡ്രിഡ് - അൽ ഹിലാൽ ഫൈനൽ. വ്യാഴാഴ്ച നടന്ന സെമി ഫൈനലിൽ ഈജിപ്റ്റ് അൽ അഹ്ലി എസ് സിയെയാണ് യൂറോപ്യൻ വമ്പന്മാർ തോൽപ്പിച്ചത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു റയലിന്റെ ജയം. വിനീഷ്യസ് ജൂനിയർ, ഫെഡറിക്കോ വാൽവെർഡെ, റോഡ്രിഗോ ഗോസ്, സെർജിയോ അരിബാസ് എന്നിവരാണ് വിജയികൾക്കായി ഗോളുകൾ നേടിയത്. അലി മാലൂലാണ് അൽ അഹ്ലിക്കായി ഗോൾ നേടിയത്.

നായകൻ കരിം ബെന്‍സേമ, ഗോൾ കീപ്പർ കോര്‍ട്ട്വ എന്നിവരെ കൂട്ടത്തെയാണ് കോച്ച് കാർലോ ആൻസിലോട്ടി ടീമിനെ ഇറക്കിയത്. മത്സരം തുടങ്ങി ആദ്യ ഗോളിനായി റയൽ മാഡ്രിഡിന് 42ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ബോക്സിനകത്ത് പന്ത് ലഭിച്ച വിനീഷ്യസ് കയറി വന്ന അൽ അഹ്ലി കീപ്പറിനെ മികച്ചൊരു ഫിനിഷിലൂടെ മറികടന്നു. രണ്ടാം പകുതി തുടങ്ങി ആദ്യ മിനിറ്റിൽ കീപ്പറുടെ പിഴവിൽ നിന്നാണ് റയൽ രണ്ടാം ഗോൾ കണ്ടെത്തിയത്. കീപ്പർക്ക് കയ്യിലൊതുക്കാൻ സാധിക്കാഞ്ഞ പന്ത് ഓടിയെത്തിയ വാൽവെർഡെ വലയ്ക്കുള്ളിലാക്കി. 65ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി അലി മാലൂൽ ലക്ഷ്യത്തിലെത്തിച്ചതോടെ റയലിനെ അൽ അഹ്ലി ഒന്ന് വിറപ്പിച്ചു. എന്നാൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളുകളിൽ റയൽ ജയം ഉറപ്പിച്ചു. 92ാം മിനുറ്റിൽ റോഡ്രിഗോയും, 98ാം മിനുറ്റിൽ യുവതാരം അരിബാസും ലക്ഷ്യം കണ്ടു.

ഇന്നലെ നടന്ന ഒന്നാം സെമിയിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്രസീലിയൻ ക്ലബ് ഫ്ലെമെംഗോയെ തോൽപ്പിച്ചാണ് അൽ ഹിലാൽ ഫൈനലുറപ്പിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30നാണ് റയൽ മാഡ്രിഡ് അൽ ഹിലാൽ ഫൈനൽ.

logo
The Fourth
www.thefourthnews.in