എംബാപ്പെ റയൽ മാഡ്രിഡിലേക്കോ? അൽ ഹിലാലിന്റെ ഓഫർ തള്ളിയതായി റിപ്പോർട്ട്

എംബാപ്പെ റയൽ മാഡ്രിഡിലേക്കോ? അൽ ഹിലാലിന്റെ ഓഫർ തള്ളിയതായി റിപ്പോർട്ട്

എംബാപ്പെയ്‌ക്കായി 300 മില്യൻ യൂറോയാണ് ട്രാൻസ്ഫർ ഫീയായി അൽ ഹിലാൽ പിസ്ജിക്ക് ഓഫർ ചെയ്തിരുന്നത്
Updated on
1 min read

സൗദി അറേബ്യൻ ഫുട്‌ബോൾ ക്ലബായ അൽ ഹിലാലിന്റെ വമ്പൻ ഓഫർ കിലിയൻ എംബാപ്പെ നിരസിച്ചതായി റിപ്പോർട്ട്. നിലവിൽ അൽ ഹിലാലിന്റെ പ്രതിനിധികളുമായി ചർച്ചയ്ക്ക് താല്പര്യമില്ലെന്ന് എംബാപ്പെ വ്യക്തമാക്കിയതായി പ്രമുഖ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലേഖകനും ഏജന്റുമായ ഫാബ്രിസിയൊ റൊമാനോ ട്വീറ്റ് ചെയ്തു.

എംബാപ്പെയ്‌ക്കായി 300 മില്യൻ യൂറോയാണ് ട്രാൻസ്ഫർ ഫീയായി അൽ ഹിലാൽ പിസ്ജിക്ക് ഓഫർ ചെയ്തിരുന്നത്. കൂടാതെ താരത്തിന് പ്രതിവർഷം 400 മില്യൺ യൂറോ വേതനമായി നൽകുമെന്നും ബിഡ്ഡിൽ പറഞ്ഞിരുന്നു. ഈ ട്രാന്‍സ്ഫര്‍ നടക്കുകയാണെങ്കില്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയുടെ താരക്കൈമാറ്റം ആകും ഇത്.

കഴിഞ്ഞ ദിവസമാണ് അല്‍ ഹിലാലിന്റെ ബിഡ്‌ പി.എസ്.ജി അംഗീകരിച്ചുവെന്ന റിപ്പോർട്ട് പുറത്തു വന്നത്. എന്നാൽ അല്‍ ഹിലാല്‍ അധികൃതരുമായി എംബാപ്പെ ചര്‍ച്ചയ്ക്കു തയാറാകാഞ്ഞതോടെ ഫ്രഞ്ച് സൂപ്പർ താരം റയൽ മാഡ്രിഡിലേക്കു പോകാനുള്ള സാധ്യത കൂടുതൽ വർധിച്ചിരിക്കുകയാണ്. റയലിലേയ്ക്ക് പോകാനുള്ള താല്പര്യം താരം തന്നെ പല തവണ വ്യക്തമാക്കിയിട്ടുമുണ്ട്.

എന്നാൽ ഉയർന്ന ട്രാൻസ്ഫർ ഫീ കാരണം റയൽ പിന്നോക്കം മാറിയതോടെ ഇനിയെന്താകും താരത്തിന്റെ തീരുമാനമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഫുടബോൾ ലോകം.

എംബാപ്പെ റയൽ മാഡ്രിഡിലേക്കോ? അൽ ഹിലാലിന്റെ ഓഫർ തള്ളിയതായി റിപ്പോർട്ട്
എംബാപ്പെയും സൗദിയിലേക്ക്; അല്‍ ഹിലാലിന്റെ ഓഫര്‍ പിഎസ്ജി അംഗീകരിച്ചു

റയൽ മാഡ്രിഡിനോടുള്ള താല്പര്യം കാരണം പിഎസ്ജിയുമായുള്ള കരാർ പുതുക്കാൻ എംബാപ്പെ തയാറായിരുന്നില്ല.ഇതേത്തുടർന്ന് താരത്തെ പ്രീസീസൺ സ്‌ക്വാഡിൽ നിന്നു പിഎസ്ജി പുറത്താക്കിയിരുന്നു. ക്ലബുമായി കരാർ പുതുക്കാതെ ഇനി എംബാപ്പെയെ കളിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു അവർ. ഇതിനിടെയാണ് അൽ ഹിലാൽ ബിഡ് സമർപ്പിച്ചത്.

logo
The Fourth
www.thefourthnews.in