തുര്‍ക്കി-സിറിയ ഭൂകമ്പ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി ക്രിസ്റ്റിയാനോ

തുര്‍ക്കി-സിറിയ ഭൂകമ്പ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി ക്രിസ്റ്റിയാനോ

ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്കു വേണ്ട ടെന്റുകള്‍, കമ്പിളിപ്പുതപ്പുകള്‍, കിടക്കകള്‍, കുട്ടികള്‍ക്കായി ഭക്ഷണവും പാലും എന്നിവയും ക്രിസ്റ്റിയാനോ എത്തിച്ചു നല്‍കി.
Updated on
1 min read

അടുത്തിടെ തുര്‍ക്കിയിലും സിറിയയിലുമുണ്ടായ അതിശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ദുരിതബാധിതരായവര്‍ക്ക് സഹായഹസ്തവുമായി പോര്‍ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഭൂചലനത്തിനു ശേഷമുള്ള തുര്‍ക്കിയിലെയും സിറിയയിലെയും ജനങ്ങളുടെ ദുരിതം ചിത്രങ്ങളിലൂടെ കണ്ടറിഞ്ഞ ക്രിസ്റ്റിയാനോ ഒരു വിമാനം നിറയെ ഭക്ഷണസാമഗ്രികളും മരുന്നുകളുമാണ് ഇരു രാജ്യങ്ങളിലേക്കും എത്തിച്ചു നല്‍കിയത്.

ഇതിനു പുറമേ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്കു വേണ്ട ടെന്റുകള്‍, കമ്പിളിപ്പുതപ്പുകള്‍, കിടക്കകള്‍, കുട്ടികള്‍ക്കായി ഭക്ഷണവും പാലും എന്നിവയും ക്രിസ്റ്റിയാനോ എത്തിച്ചു നല്‍കി. ഇവ അതത് സ്ഥലങ്ങളില്‍ എത്തിക്കാനായി വിമാനച്ചിലവ് മാത്രം രണ്ടു കോടി 80 ലക്ഷം രൂപയാണ് താരം ചിലവഴിച്ചത്.

ഇതാദ്യമായല്ല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ക്രിസ്റ്റിയാനോ പങ്കാളിയാകുന്നത്. അടുത്തിടെയാണ് ഒരു കുട്ടിയുടെ തലച്ചോര്‍ ശസ്ത്രക്രിയയ്ക്കായി 67 ലക്ഷ രൂപയും ഒരു ക്യാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി 35 ലക്ഷം രൂപയും ക്രിസ്റ്റിയാനോ സംഭാവന നല്‍കിയത്. ഇതു കൂടാതെ യൂനിസെഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എട്ടരക്കോടി രൂപയും താരം സംഭവാന നല്‍കിയിരുന്നു.

logo
The Fourth
www.thefourthnews.in