വനിതാ ഫുട്‌ബോള്‍ ലോകകപ്പ്; സ്‌പെയിനും ജപ്പാനും ക്വാര്‍ട്ടറില്‍

വനിതാ ഫുട്‌ബോള്‍ ലോകകപ്പ്; സ്‌പെയിനും ജപ്പാനും ക്വാര്‍ട്ടറില്‍

ഓവലില്‍ നടന്ന മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടിയ ഐയ്താന ബോണ്‍മതിയുടെ മിന്നും പ്രകടനമാണ് സ്‌പെയിനു തുണയായത്
Updated on
1 min read

ഒമ്പതാമത് വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സ്‌പെയിനും ജപ്പാനും. ഇന്നു നടന്ന ആവേശകരമായ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയും നോര്‍വെയെയും തുരത്തിയായിരുന്നു ഇരുവരുടെയും മുന്നേറ്റം. സ്‌പെയിന്‍ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് സ്വിസ് പടയെ തകര്‍ത്തപ്പോള്‍ നോര്‍വീജിയന്‍ കരുത്തിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് പിടിച്ചുകെട്ടിയത്.

ചരിത്രത്തിലാദ്യമായാണ് സ്‌പെയിനും ജപ്പാനും വനിതാ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടക്കുന്നത്. ഓവലില്‍ നടന്ന മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടിയ ഐയ്താന ബോണ്‍മതിയുടെ മിന്നും പ്രകടനമാണ് സ്‌പെയിനു തുണയായത്. മത്സരത്തിന്റെ 5, 36 മിനിറ്റുകളിലാണ് ഐയ്താന സ്‌കോര്‍ ചെയ്തത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ സ്‌പെയിന്‍ നാലു ഗോളുകള്‍ക്കു മുന്നിലെത്തിയിരുന്നു. ഐയ്താനയ്ക്കു പുറമേ ആല്‍ബ റെഡോന്‍ഡോ, ലെയ്യ കോഡിന, ജെന്നിഫര്‍ ഹെര്‍മോസോ എന്നിവരായിരുന്നു മറ്റു സ്‌കോറര്‍മാര്‍. സ്പാനിഷ് താരം ലെയ്യ വഴങ്ങിയ സെല്‍ഫ് ഗോളാണ് സ്വിറ്റ്‌സര്‍ലന്‍ഡിന് ആശ്വാസമായത്.

വെല്ലിങ്ടണില്‍ നടന്ന മത്സരത്തില്‍ റിസ ഷിംസു, ഹിനാറ്റ മിയാസാവ എന്നിവരുടെ ഗോളുകളാണ് ജപ്പാന് തകര്‍പ്പന്‍ ജയമാരുക്കിയത്. മത്സരത്തിന്റെ 15-ാം മിനിറ്റില്‍ സ്പാനിഷ് താരം ഇന്‍ഗ്രിഡ് എന്‍ഗെന്‍ വഴങ്ങിയ സെല്‍ഫ് ഗോളിലാണ് ജപ്പാന്‍ ആദ്യം മുന്നിലെത്തിയത്. ആദ്യപകുതിയില്‍ ഈ ഗോള്‍ ലീഡ് നിലനിര്‍ത്തിയ അവര്‍ക്കായി രണ്ടാം പകുതിയിലാണ് റിസയും ഹിനാറ്റയും സ്‌കോര്‍ ചെയ്തത്.

logo
The Fourth
www.thefourthnews.in