ചുംബന വിവാദം: അയയാതെ സ്പാനിഷ് വനിതാ താരങ്ങള്‍;  ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് സമ്മതമില്ല

ചുംബന വിവാദം: അയയാതെ സ്പാനിഷ് വനിതാ താരങ്ങള്‍; ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് സമ്മതമില്ല

വില്‍ഡയുടെ പുറത്താകലും റൂബിയാലെസിന്റെ രാജിയും കളിക്കാരുടെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു
Updated on
1 min read

വനിതാ ഫുട്ബോള്‍ ലോകകപ്പ് ജേതാക്കളായ സ്‌പെയിനിന്റെ താരങ്ങള്‍ ദേശീയ ടീമിനായി കളിക്കാനുള്ള വിസമ്മതം തുടരുകയാണെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍. പുതിയ പരിശീലക മോണ്ട്‌സെ ടോം, നേഷന്‍സ് ലീഗിനായുള്ള ടീമിനെ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയും താരങ്ങളുടെ പ്രതിഷേധം തുടരുകയാണെന്ന് ഫെഡറേഷന്‍ അറിയിച്ചു.

വനിതാ ലോകകപ്പില്‍ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് സ്പാനിഷ് താരം ജെന്നി ഹോര്‍മോസയുടെ ചുണ്ടില്‍ അനുവാദമില്ലാതെ ചുംബിച്ചതില്‍ പ്രതിഷേധിച്ചാണ് താരങ്ങളുടെ പിന്മാറ്റം. ഫെഡറേഷനില്‍ വലിയ തരത്തിലുള്ള അഴിച്ചുപണി ഉണ്ടാകുന്നതുവരെ രാജ്യത്തിനായി കളിക്കില്ലെന്ന് താരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

ചുംബന വിവാദത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഫിഫ റൂബിയാലസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു

സെപ്റ്റംബര്‍ 22,26 തീയതികളില്‍ നടക്കുന്ന നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്കായുള്ള ടീമിനെ മോണ്ട്‌സ് ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചത്. സ്വീഡനും സ്വിറ്റസര്‍ലാന്‍ഡിനുമെതിരായ കളികളില്‍ മാറി നില്‍ക്കുന്നവരെ മോണ്ട്‌സ് വീണ്ടും തിരിച്ചു വിളിക്കുമോ, അല്ലെങ്കില്‍ വ്യത്യസ്തമായ പുതിയ ടീമിനെ തിരഞ്ഞെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

ചുംബന വിവാദത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഫിഫ റൂബിയാലസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായെത്തിയ ജോര്‍ജ്ജ് വില്‍ഡയെ സ്പാനിഷ് വനിതാ ടീം പരിശീലക സ്ഥാനത്തുനിന്നും പുറത്താക്കിരുന്നു. പകരം സ്‌പെയിനിന്റെ ചരിത്രത്തിലാദ്യമായി ഫുട്‌ബോള്‍ ടീമിന് ഒരു വനിതാ പരിശീലകയെയും നിയമിച്ചു. വൈകാതെ, നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ റൂബിയാലെസിന് കഴിഞ്ഞ ദിവസം രാജിവച്ചു.

ചുംബന വിവാദം: അയയാതെ സ്പാനിഷ് വനിതാ താരങ്ങള്‍;  ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് സമ്മതമില്ല
വെള്ളവുമായി തുള്ളിച്ചാടി ഗ്രൗണ്ടിലേക്ക് ഓടി കോഹ്‌ലി; വിരാടിന്റെ വാട്ടര്‍ബോയ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍

വില്‍ഡയുടെ പുറത്താകലും റൂബിയാലെസിന്റെ രാജിയും കളിക്കാരുടെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കളിക്കാര്‍ തങ്ങളുടെ നിലവിലെ ആവശ്യങ്ങള്‍ പരസ്യമാക്കിയിട്ടില്ലെങ്കിലും കൂടുതല്‍ മാറ്റങ്ങള്‍ വന്നാലേ അവര്‍ തിരിച്ചെത്തുകയുള്ളു. നിലവിലെ നേതൃത്വം തുടരുകയാണെങ്കില്‍ സ്‌പെയിനിനായി കളിക്കുകയില്ലെന്ന് കളിക്കാരുടെ സംഘടന വ്യക്തമാക്കിയിരുന്നു. ദേശീയ ടീമിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന മാറ്റങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളും അവര്‍ ഫെഡറേഷന് മുന്നില്‍വച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in