ഫിഫയുടെ വിലക്ക്; എഐഎഫ്എഫ് താത്കാലിക ഭരണസമിതി പിരിച്ചുവിട്ടു സുപ്രിം കോടതി
Mail Today

ഫിഫയുടെ വിലക്ക്; എഐഎഫ്എഫ് താത്കാലിക ഭരണസമിതി പിരിച്ചുവിട്ടു സുപ്രിം കോടതി

കോടതി ഉത്തരവ് ഫിഫയുടെ വിലക്ക് നീക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷ
Updated on
1 min read

അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ താത്ക്കാലിക ഭരണസമിതി പിരിച്ചുവിട്ടു സുപ്രിം കോടതി. ഫെഡറേഷന്റെ ദൈനംദിന ഭരണചുമതല ആക്ടിങ് സെക്രട്ടറി ജനറലിന് കൈമാറി. ഫെഡറേഷന്റെ എക്‌സിക്യൂട്ടിവ് കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരാഴ്ച നീട്ടിവയ്ക്കാനും സുപ്രിം കോടതി ഉത്തരവിട്ടു. എഐഎഫ്എഫിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഫിഫയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ് കോടതിയുടെ ഉത്തരവ്.

താത്ക്കാലിക ഭരണസമിതി പിരിച്ചുവിട്ടതോടെ ഫിഫ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുമെന്നു പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു. എക്‌സിക്യൂട്ടീവ് കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പ് നേരത്തെ ഓഗസ്റ്റ് 28-നാണ് നിശ്ചയിച്ചിരുന്നത്. ഇത് ഒരാഴ്ചത്തേക്കു നീട്ടാനാണ് കോടതി നിര്‍ദേശിച്ചത്.

23 അംഗങ്ങളാണ് കൗണ്‍സിലിലുള്ളത്. ഇതില്‍ 17 പേരെയാണ് തിരഞ്ഞെടുക്കേണ്ടത്. ശേഷിച്ച ആറു സ്ഥാനങ്ങളിലേക്ക് പ്രധാന താരങ്ങളെ നോമിനേറ്റ് ചെയ്യും. അതില്‍ നാലു പേര്‍ പുരുഷ താരങ്ങളും രണ്ടു പേര്‍ വനിതാ താരങ്ങളും ആയിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 36 അസോസിയേഷനുകള്‍ക്കാണ് കൗണ്‍സിലിനെ തിരഞ്ഞെടുക്കാനുള്ള അധികാരം. നേരത്തെ 36അസോസിയേഷനുകള്‍ക്കു പുറമേ 36 താരങ്ങള്‍ക്കും വോട്ടവകാശമുണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in