ചരിത്രം കുറിച്ചവര്‍

ലോകകപ്പ് ചരിത്രത്തില്‍ പരിശീലകനായും കളിക്കാരനായും കിരീടം ചൂടിയ മൂന്ന് പേരാണ് ഉള്ളത്. ബ്രസീലിന്റെ മരിയോ സഗല്ലോ, ജര്‍മ്മനിയുടെ ഫ്രാന്‍സ് ബെക്കന്‍ ബോവര്‍, ഫ്രാന്‍സിന്റെ ദിദിയര്‍ ദഷംപ്‌സ്.

1958ലും 62ലും ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിലെ അംഗമായിരുന്നു സഗല്ലോ. 1970ല്‍ ബ്രസീല്‍ വീണ്ടും ലോക കിരീടം ചൂടുമ്പോള്‍ പരിശീലകനും സഗല്ലോ തന്നെ. ജര്‍മന്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ 1974ലാണ് കളിക്കാരനായി ലോകകപ്പ് നേടിയത്. പിന്നീട് അദ്ദേഹം 1990ല്‍ പരിശീലകനായിരിക്കുമ്പോഴും ജർമന്‍ ടീം ലോകകപ്പ് സ്വന്തമാക്കി.

1998ല്‍ ഫ്രാന്‍സിന് കന്നികിരീടം നേടിക്കൊടുത്ത നായകനാണ് ദഷംപ്‌സ്. 2018 ക്രൊയേഷ്യയെ തോല്‍പ്പിച്ച് ഫ്രാന്‍സ് രണ്ടാം കിരീടം ചൂടിയത് ദഷംപ്‌സിന്റെ പരിശീലന മികവിലാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in