സിറ്റി വെംബ്ലിക്കില്ല, ഷൂട്ടൗട്ടില്‍ റയല്‍; ആഴ്‌സണലിനെ വീഴ്ത്തി ബയേണും, ചാമ്പ്യന്‍സ് ലീഗ് സെമി ലൈനപ്പായി

സിറ്റി വെംബ്ലിക്കില്ല, ഷൂട്ടൗട്ടില്‍ റയല്‍; ആഴ്‌സണലിനെ വീഴ്ത്തി ബയേണും, ചാമ്പ്യന്‍സ് ലീഗ് സെമി ലൈനപ്പായി

സെമിയുടെ ഒന്നാം പാദം ഏപ്രില്‍ 30നും രണ്ടാം പാദം മേയ് ഏഴിനുമാണ് നിശ്ചയിച്ചിരിക്കുന്നത്
Updated on
1 min read

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. ജർമന്‍ കരുത്തന്മാരായ ബയേണ്‍ മ്യൂണിക്കിന് മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡാണ് എതിരാളികള്‍. ഫ്രെഞ്ച് ലീഗിലെ കിരീട ജേതാക്കളായ പാരീസ് സെന്റ് ജർമൻ (പിഎസ്‍ജി) ബൊറൂസിയ ഡോർട്ടുമുണ്ടിനേയും നേരിടും. സെമിയുടെ ഒന്നാം പാദം ഏപ്രില്‍ 30നും രണ്ടാം പാദം മേയ് ഏഴിനുമാണ് നിശ്ചയിച്ചിരിക്കുന്നത്. ജൂണ്‍ രണ്ടിന് വെംബ്ലിയിലാണ് ഫൈനല്‍.

ഇന്നു പുലർച്ച നടന്ന ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തില്‍ മാഞ്ചസ്റ്റർ സിറ്റിയെ പെനാലിറ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് റയല്‍ കീഴടക്കിയത്. ആദ്യ പാദത്തില്‍ ഇരുടീമുകളും സമനിലയിലാണ് പിരിഞ്ഞത് (3-3). രണ്ടാം പാദത്തിന്റെ ആദ്യ പകുതിയില്‍ റോഡ്രിഗൊ (12') നേടിയ ഗോളിലാണ് റയല്‍ മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ കെവിൻ ഡിബ്രുയിനിലൂടെയാണ് (76') സിറ്റി ഒപ്പമെത്തിയത്.

സിറ്റി വെംബ്ലിക്കില്ല, ഷൂട്ടൗട്ടില്‍ റയല്‍; ആഴ്‌സണലിനെ വീഴ്ത്തി ബയേണും, ചാമ്പ്യന്‍സ് ലീഗ് സെമി ലൈനപ്പായി
ടൈറ്റന്‍സിന് 'ക്യാപിറ്റല്‍' പണിഷ്‌മെന്റ്; ഡല്‍ഹിക്ക് ആറു വിക്കറ്റിന്റെ ആധികാരിക ജയം

മത്സരത്തിന്റെ അധികസമയത്തും ഇരുടീമുകളും സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. റയലിനായി കിക്കെടുത്തുവരില്‍ ലൂക്ക മോഡ്രിച്ചിന് മാത്രമാണ് പിഴച്ചത്. ജൂഡ് ബെല്ലിങ്ഹാം, ലൂക്കാസ് വാസ്ക്വസ്, നാച്ചൊ, അന്റോണിയൊ റൂഡിഗർ എന്നിവർ സ്കോർ ചെയ്തു. മറുവശത്ത് സിറ്റിയുടെ മാറ്റെയൊ കൊവാസിച്ചിനും ബെർണാദൊ സില്‍വയ്ക്കും ലക്ഷ്യം തെറ്റി. ഇതോടെ 4-3 എന്ന സ്കോറില്‍ റയല്‍ സെമി ഉറപ്പിച്ചു.

മറ്റൊരു ക്വാർട്ടർ പോരാട്ടത്തില്‍ രണ്ട് പാദത്തിലുമായി ആഴ്സണലിനെ 3-2ന് കീഴടക്കിയാണ് ബയേണ്‍ അവസാന നാലില്‍ സ്ഥാനം ഉറപ്പിച്ചത്. ആദ്യ പാദം 2-2 എന്ന സ്കോറില്‍ സമനിലയില്‍ പിരിഞ്ഞിരുന്നു. രണ്ടാം പാദത്തില്‍ ജോഷുവ കിമ്മിച്ചിന്റെ ഏക ഗോളിലാണ് ബയേണ്‍ വിജയിച്ചത്. പിഎസ്‌ജി ബാഴ്സലോണയേയും ഡോർട്ടുമുണ്ട് അത്ലലറ്റിക്കൊ മാഡ്രിഡിനേയും പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്.

logo
The Fourth
www.thefourthnews.in