വിരമിക്കൽ പ്രഖ്യാപിച്ച് യുഎസ് വനിതാ ഫുട്ബോൾ ഇതിഹാസം മെഗാന്‍ റാപിനോ

വിരമിക്കൽ പ്രഖ്യാപിച്ച് യുഎസ് വനിതാ ഫുട്ബോൾ ഇതിഹാസം മെഗാന്‍ റാപിനോ

സെപ്റ്റംബർ 24 നു നടക്കുന്ന ലോകകപ്പാകും അവസാന മത്സരമെന്ന് താരം വെളിപ്പെടുത്തി
Updated on
1 min read

അമേരിക്കന്‍ വനിതാ ഫുട്‌ബോള്‍ സൂപ്പര്‍ താരം മെഗാന്‍ റാപ്പിനോയുടെ അവസാന രാജ്യാന്തര മത്സരം അടുത്തമാസം 24-ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ. എക്സിലൂടെ യുഎസ് സോക്കർ ഫെഡറേഷനാണ് (യുഎസ്എസ്എഫ്) റാപ്പിനോയുടെ വിരമിക്കൽ മത്സരത്തിന്റെ തീയതിയും വേദിയും പുറത്തുവിട്ടത്. സെപ്റ്റംബര്‍ 24-ന് ഷിക്കാഗോയിലാണ് അമേരിക്ക-ദക്ഷിണാഫ്രിക്ക രാജ്യാന്തര സൗഹൃദ മത്സരം അരങ്ങേറുന്നത്.

ഇക്കഴിഞ്ഞ വനിതാ ഫുട്‌ബോള്‍ ലോകകപ്പിനു മുമ്പ് തന്നെ റാപ്പിനോ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. "ഇത് എന്റെ അവസാന ലോകകപ്പും എന്റെ അവസാന എൻഡബ്ല്യുഎസ്എൽ സീസണുമായിരിക്കുമെന്ന് നിങ്ങളെ ഞാൻ അറിയിക്കുകയാണ്. എന്നെ വിശ്വസിച്ച എന്റെ ടീമംഗങ്ങളോട് നന്ദി. വർഷങ്ങളോളം ഈ രാജ്യത്തെയും ഫെഡറേഷനെയും പ്രതിനിധീകരിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു" - എന്നായിരുന്നു വിരമിക്കല്‍ സന്ദേശം.

രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് സെപ്റ്റംബര്‍ 24-ന് ബൂട്ട് അഴിക്കുമെങ്കിലും അമേരിക്കന്‍ വനിതാ സോക്കര്‍ ലീഗില്‍ നവംബര്‍ വരെ റാപ്പിനോയുടെ പ്രകടനം ആരാധകര്‍ക്ക് കാണാനാകും. നവംബറിലാകും ഫുട്‌ബോള്‍ കളത്തില്‍ നിന്നു താരം ഔദ്യോഗികമായി വിരമിക്കുന്നത്.

വിരമിക്കൽ പ്രഖ്യാപിച്ച് യുഎസ് വനിതാ ഫുട്ബോൾ ഇതിഹാസം മെഗാന്‍ റാപിനോ
ഏഷ്യാ കപ്പിന് പ്രൗഡഗംഭീര തുടക്കം; നേപ്പാളിനെതിരേ പാകിസ്താന് ബാറ്റിങ്

യുഎസ് വനിതാ ടീമിനു വേണ്ടി 202 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരമാണ് റാപ്പിനോ. 63 ഗോളുകളും നേടിയിട്ടുണ്ട്. രണ്ടു തവണ ടീമിനെ ലോകകപ്പ് ജേതാക്കളാക്കാനും ഒരു തവണ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാക്കളാക്കാനും റാപ്പിനോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

logo
The Fourth
www.thefourthnews.in