മെസിമാന്ത്രികത, ഹാട്രിക്ക്! ബൊളീവിയയെ തകർത്ത് അർജന്റീന; പെറുവിനെ കീഴടക്കി ബ്രസീലും

മെസിമാന്ത്രികത, ഹാട്രിക്ക്! ബൊളീവിയയെ തകർത്ത് അർജന്റീന; പെറുവിനെ കീഴടക്കി ബ്രസീലും

ലോകകപ്പ് യോഗ്യത റൗണ്ടിലെ അർജന്റീനയുടെ ഏഴാം ജയമാണിത്
Updated on
1 min read

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബൊളീവിയക്കെതിരെ തകർപ്പൻ ജയവുമായി അർജന്റീന. എതിരില്ലാത്ത ആറ് ഗോളിനായിരുന്നു ലോക ചാമ്പ്യന്മാരുടെ ജയം. അർജന്റീനയ്ക്കായി ഇതിഹാസ താരം ലയണല്‍ മെസി ഹാട്രിക്ക് നേടി. ലൗത്താരൊ മാർട്ടീനസ്, ഹൂലിയൻ ആല്‍വാരസ്, തിയാഗോ അല്‍മാദ എന്നിവരാണ് അർജന്റീനയ്ക്കായി സ്കോർ ചെയ്ത മറ്റ് താരങ്ങള്‍. പെറുവിനെ 4-0നാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്.

ബൊളീവിയക്കെതിരായ മത്സരത്തില്‍ സമ്പൂർണ ആധിപത്യമായിരുന്നു മെസിപ്പട പുറത്തെടുത്തത്. പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം എതിരാളികളെ കാഴ്ചക്കാരാക്കിയായിരുന്നു ലോകചാമ്പ്യന്മാരുടെ പ്രകടനം. വൻ വിജയത്തിന് ഇന്ധനമായത് ലയണല്‍ മെസിയുടെ ബൂട്ടുകള്‍ തന്നെയായിരുന്നു. അർജന്റീന നേടിയ ആറ് ഗോളുകളില്‍ അഞ്ചിലും മെസിയുടെ ഇടപെടലുണ്ടായി. മൂന്ന് ഗോള്‍ നേടിയപ്പോള്‍ രണ്ട് അസിസ്റ്റുകളും മെസി നല്‍കി.

മെസിമാന്ത്രികത, ഹാട്രിക്ക്! ബൊളീവിയയെ തകർത്ത് അർജന്റീന; പെറുവിനെ കീഴടക്കി ബ്രസീലും
ശസ്ത്രക്രിയക്ക് ശേഷം നീർവീക്കം, ഷമിയുടെ തിരിച്ചുവരവ് വൈകും; ബോർഡർ-ഗവാസ്കർ ട്രോഫിയിലുണ്ടാകില്ലെന്ന് സൂചന നല്‍കി രോഹിത്

19-ാം മിനുറ്റില്‍ മാർട്ടിനസിന്റെ അസിസ്റ്റില്‍ നിന്ന് മെസി തന്നെയായിരുന്നു ഗോളടിക്ക് തുടക്കമിട്ടത്. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മാർട്ടിനസിനെക്കൊണ്ടും ആല്‍വാരസിനെക്കൊണ്ടും ഗോളടിപ്പിച്ച് മെസി അർജന്റീനയുടെ ലീഡ് മൂന്നാക്കി ഉയർത്തി.

69-ാം മിനുറ്റില്‍ മൊളിനയുടെ അസിസ്റ്റില്‍ നിന്നായിരുന്നു അല്‍മാദ അർജന്റീനയുടെ നാലാം ഗോള്‍ ഉറപ്പാക്കിയത്. 84, 86 മിനുറ്റുകളിലായിരുന്നു മെസിയുടെ മറ്റ് രണ്ട് ഗോളുകള്‍ ബൊളീവിയയുടെ വലയില്‍ പതിച്ചത്. 2023 മാർച്ചിന് ശേഷം മെസി അർജന്റീനയ്ക്കായി നേടുന്ന ആദ്യ ഹാട്രിക്ക് കൂടിയാണിത്.

പെറുവിനെതിരെ എതിരില്ലാത്ത നാലുഗോളിനായിരുന്നു ബ്രസീലിന്റെ ജയം. റാഫിഞ്ഞ ഇരട്ടഗോള്‍ നേടിയപ്പോള്‍ ആൻഡ്രിയാസ് പെരെയ്‌രയും ലൂയിസ് ഹെൻറിക്കും ഓരോ ഗോള്‍ വീതവും നേടി. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ബ്രസീലിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. പത്ത് കളികളില്‍ നിന്ന് 16 പോയിന്റുമായി പട്ടികയില്‍ ബ്രസീല്‍ നാലാം സ്ഥാനത്താണ്. അർജന്റീനയാണ് ഒന്നാമത്.

logo
The Fourth
www.thefourthnews.in