ഉത്തേജക ഉപയോഗം: പതിനാലുകാരനായ ഇന്ത്യന്‍ നീന്തല്‍ താരത്തിന് സസ്‌പെന്‍ഷന്‍

ഉത്തേജക ഉപയോഗം: പതിനാലുകാരനായ ഇന്ത്യന്‍ നീന്തല്‍ താരത്തിന് സസ്‌പെന്‍ഷന്‍

പരിശോധനയില്‍ നിരോധിത ഉത്തേജക വസ്തുവായ 19-നോറാന്‍ഡ്രോസ്‌റ്റെറോണ്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തി
Updated on
1 min read

ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായുള്ള ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ട ഇന്ത്യന്‍ കൗമാര നീന്തല്‍ താരത്തിന് സസ്‌പെന്‍ഷന്‍. പതിനാലുകാരനായ നീന്തല്‍ താരത്തെയാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) അടുത്തമാസം ചൈനയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയംസില്‍ നിന്ന് വിലക്കിയത്.

ഈ വര്‍ഷം തന്നെ ലഹരിമരുന്ന് ഉപയോഗിച്ചതിന് യു എസ് ഉത്തേജക വരുദ്ധ ഏജന്‍സി മൂന്ന് അത്‌ലെറ്റുകളെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്

പരിശോധനയില്‍ കുട്ടി നിരോധിത ഉത്തേജക വസ്തുവായ 19-നോറാന്‍ഡ്രോസ്‌റ്റെറോണ്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് പേശികളുടെ ശക്തി വര്‍ധിപ്പിക്കാനും ശരീരം ബലപ്പെടുത്താനുമാണ് ഉപയോഗിക്കുന്നത്. സെപ്തംബര്‍ 23 ന് ഹാങ്ഷൗവില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ വുഷുവിലെ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ഒവൈസ് സര്‍വാര്‍ അഹെഗറിനെയും ഉത്തേജകമരുന്ന് വിവാദത്തില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സമീപകാലത്ത് ഉത്തേജകമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ മുന്‍പിലാണ്. 2021 ല്‍ പുറത്തിറക്കിയ ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇറ്റലിക്കും റഷ്യയ്ക്കും ഒപ്പമാണ് ഇന്ത്യയുടെ സ്ഥാനം. നാഡ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം 36 അത്‌ലെറ്റുകളെയാണ് മരുന്നടിയുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തത്.

logo
The Fourth
www.thefourthnews.in