'ഫുട്ബോൾ മത്സരങ്ങളിൽ കളിക്കാർക്ക്  ഹിജാബ് വിലക്കിയത് ഉചിതമായ തീരുമാനം'; ഫ്രഞ്ച് ഫെഡറേഷൻ ചട്ടം ശരിവച്ച് കോടതി

'ഫുട്ബോൾ മത്സരങ്ങളിൽ കളിക്കാർക്ക് ഹിജാബ് വിലക്കിയത് ഉചിതമായ തീരുമാനം'; ഫ്രഞ്ച് ഫെഡറേഷൻ ചട്ടം ശരിവച്ച് കോടതി

മത്സരങ്ങള്‍ സുഖമമായി നടത്തുന്നതിന് ഏത് രീതിയിലുള്ള ചട്ടങ്ങളും നടത്താൻ കായിക സംഘടനകൾക്ക് അധികാരമുണ്ടെന്ന് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌
Updated on
1 min read

വനിതാ ഫുട്ബോള്‍ താരങ്ങള്‍ മത്സത്തിനിടെ ഹിജാബ് ധരിക്കുന്നത് വിലക്കിയ തീരുമാനം ശരിവച്ച് ഫ്രാൻസിലെ പരമോന്നത അഡ്മിനിസ്ട്രേറ്റീവ് കോടതിയായ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കോടതി ഇടപെടല്‍.

ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ നടപ്പിലാക്കിയ പുതിയ നിയമപ്രകാരം കളിക്കാര്‍ പ്രകടമായ മത ചിഹ്നങ്ങളുമായി കളിക്കളത്തില്‍ ഇറങ്ങാന്‍ പാടില്ല. കായിക താരങ്ങളുടെ രാഷ്ട്രീയവും തത്വശാസ്ത്രപരവും മതപരവുമായ കാര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ചിഹ്നവും മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ഉപയോഗിക്കരുതെന്നാണ് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്റെ നിയമം. രാജ്യത്തിന്റെ മതേതര നിലപാടിന് എതിരാണ് ഈ തീരുമാനമെന്നാണ് ഉയർന്ന വാദം.

മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി കായിക സംഘടനകൾക്ക് നിഷ്പക്ഷത ഉറപ്പുവരുത്തുന്ന ഏത് ചട്ടവും കൊണ്ടുവരാമെന്ന് കോടതി വ്യക്തമാക്കി. വസ്ത്രം സംബന്ധിച്ച് ഫുട്ബോൾ ഫെഡറേഷൻ കൊണ്ടുവന്ന നിയമങ്ങൾ അനുയോജ്യമെന്നും കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌ വിലയിരുത്തി. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടപ്പിലാക്കിയ ചട്ടത്തിനെതിരെ Hijabeuses എന്ന വനിതാ കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്. നിയമം വിവേചനപരമാണെന്നും മതം ആചരിക്കാനുള്ള അവകാശത്തിന് എതിരാണെന്നുമായിരുന്നു ഇവരുടെ വാദം.

വിഷയം രാഷ്ട്രീയക്കാർ ഏറ്റെടുത്തതോടെ ഭിന്നത രൂക്ഷമായി. മതേതരത്വത്തെ ഊന്നിയായിരുന്നു വിഷയത്തിലെ ചർച്ചകളെല്ലാം. തീവ്ര വലതു സമീപനം ശക്തിയാർജിക്കുന്നതാണ് ഹിജാബ് നിരോധനത്തിലേക്ക് നയിച്ചതെന്നും വാദം ഉയർന്നു. 'Hijabeuses' ജനാധിപത്യത്തിന് വലിയ വിള്ളലുകള്‍ തീര്‍ക്കുമെന്നായിരുന്നു ഫ്രാൻസ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. ഫ്രാൻസിലെ ഹിജാബ് നിരോധനം മതനിരപേക്ഷത, മതസ്വാതന്ത്ര്യം, വംശീയ-മത ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റം തുടങ്ങി വളരെ വൈകാരികമായ വിഷയങ്ങളിൽ ഫ്രാൻസിൽ കൂടുതൽ ചർച്ചകൾക്ക് വഴിവയ്ക്കുന്നതാണ് ഭരണഘടനാ കൗണ്‍സിലിന്റെ തീരുമാനം.

logo
The Fourth
www.thefourthnews.in