ഏഷ്യൻ ഗെയിംസ്: പി ടി ഉഷയുടെ ദേശീയ റെക്കോഡിനൊപ്പമെത്തി വിത്യ രാംരാജ്

ഏഷ്യൻ ഗെയിംസ്: പി ടി ഉഷയുടെ ദേശീയ റെക്കോഡിനൊപ്പമെത്തി വിത്യ രാംരാജ്

റോളർ സ്കേറ്റിങ്ങിൽ ഇന്ത്യക്ക് ഇരട്ടവെങ്കലം
Updated on
2 min read

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ പി ടി ഉഷയുടെ 39 വർഷം പഴക്കമുള്ള ദേശിയ റെക്കോർഡിനൊപ്പമെത്തി വിത്യ രാംരാജ് ഫൈനലിലേക്ക് യോഗ്യത നേടി. ഉഷയുടെ 55.42 സെക്കൻഡ് എന്ന റെക്കോഡിന് ഒപ്പമാണ് വിത്യ രാംരാജ് എത്തിയത്.

ഇപ്പോഴത്തെ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) പ്രസിഡന്റായ പി ടി ഉഷ, 1984-ൽ ലോസ് ഏഞ്ചൽസിൽ വെച്ച് നടന്ന ഒളിമ്പിക് ഗെയിംസിൽ നേരിയ വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടപ്പെട്ടപ്പോൾ സ്ഥാപിച്ച ദേശിയ റെക്കോർഡിനൊപ്പമാണ് വിത്യ രാംരാജ് എത്തിയത്.

വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം
വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം

അതേസമയം, ഇരട്ട വെങ്കല മെഡൽ നേട്ടത്തോടെ ഏഷ്യൻ ഗെയിംസിൽ ഒൻപതാം ദിവസം മെഡൽ വേട്ടക്ക് തുടക്കമിട്ട് ഇന്ത്യ. റോളർ സ്കേറ്റിംഗിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. വനിതകളുടെ 3000 മീറ്റര്‍ സ്പീഡ് സ്‌കേറ്റിങ് റിലേയിലും പുരുഷന്മാരുടെ 3000 മീറ്റര്‍ സ്പീഡ് സ്‌കേറ്റിങ് റിലേയിലും ഇന്ത്യ വെങ്കലം നേടി.

സഞ്ജന ബത്തുല, കാർത്തിക ജഗദീശ്വരൻ, ഹീരൽ സാധു, ആരതി കസ്തൂരി രാജ് എന്നിവരടങ്ങിയ വനിതാ ടീമാണ് 4 മിനിറ്റ് 34.861 സെക്കൻഡ് കൊണ്ട് മത്സരം പൂർത്തിയാക്കി മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. 4 മിനിറ്റ് 19.447 സെക്കൻഡിൽ റിലേ പൂർത്തിയാക്കിയ ചൈനയാണ് സ്വർണ്ണം നേടിയത്. 4 മിനിറ്റ് 21.146 സെക്കൻഡിൽ ദക്ഷിണ കൊറിയ വെള്ളിയും കരസ്ഥമാക്കി.

ആര്യൻപാൽ സിംഗ് ഘുമാൻ, ആനന്ദ്കുമാർ വേൽകുമാർ, സിദ്ധാന്ത് കാംബ്ലെ, വിക്രം ഇംഗലെ എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ പുരുഷ റോളർ സ്കേറ്റിംഗ് ടീം. 4 മിനിറ്റ് 10.128 സെക്കൻഡിലാണ് ഇന്ത്യൻ താരങ്ങൾ മത്സരം പൂർത്തിയാക്കിയത്. 4 മിനിറ്റ് 05.692 സെക്കൻഡിൽ ചൈനീസ് തായ്പേയ് 4 മിനിറ്റ് 05.702 സെക്കൻഡിൽ ദക്ഷിണ കൊറിയ എന്നിവർ യഥാക്രമം സ്വർണവും വെള്ളിയും സ്വന്തമാക്കി.

ഏഷ്യൻ ഗെയിംസ്: പി ടി ഉഷയുടെ ദേശീയ റെക്കോഡിനൊപ്പമെത്തി വിത്യ രാംരാജ്
സ്വര്‍ണം കൈവിട്ട് ശ്രീശങ്കര്‍, ജിന്‍സണ് വെങ്കലം; ഇന്ത്യയുടെ മെഡല്‍നേട്ടം 50 കടന്നു

പുരുഷന്മാരുടെ ഹൈജംപില്‍ സര്‍വേശ് അനില്‍ കുശാരെ, ജെസ്സി സന്ദേശ് എന്നിവര്‍ ഫൈനലിലെത്തി. അമ്പെയ്ത്തില്‍ ഇന്ത്യയുടെ രണ്ട് മിക്‌സ്ഡ് ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിൽ പ്രവേശിച്ചു. പുരുഷന്മാരുടെ 100 മീറ്റര്‍ ഡെക്കാത്തലണില്‍ ഇന്ത്യയുടെ തേജശ്വിന്‍ ശങ്കര്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ഏഷ്യന്‍ ഗെയിംസിൽ ഇന്നലെ നടന്ന ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യയുടെ പുരുഷ ബാഡ്മിന്റണ്‍ ടീം വെള്ളി മനേടിയിരുന്നു. ഗെയിംസ് ചരിത്രത്തിലാദ്യമായി ഫൈനലില്‍ കടന്ന ഇന്ത്യ കലാശപ്പോരില്‍ 2-3ന് ചൈനയോട് തോൽവി ഏറ്റുവാങ്ങി. ആദ്യ രണ്ട് മത്സരങ്ങള്‍ നല്ല രീതിയിൽ ജയിച്ച വണ്ണത്തിന് ശേഷമാണ് ഫൈനലിലെ തോൽവി. നിര്‍ണായകമായ അഞ്ചാം മത്സരത്തിൽ എച്ച് എസ് പ്രണോയിക്ക് പരിക്കേറ്റ് പുറത്തായതോടെ കരക്കാരനായി മിഥുന്‍ മഞ്ജുനാഥ് എത്തി. പക്ഷെ, നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടു.

നിലവില്‍ 13 സ്വര്‍ണവും 21 വെളളിയും 21 വെങ്കലവുമടക്കം 55 മെഡലുകള്‍ നേടി ഇന്ത്യ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

logo
The Fourth
www.thefourthnews.in