ഏഷ്യന്‍ ഗെയിംസ്: ഫ്രീസ്റ്റൈല്‍ റിലേയില്‍ മലയാളിയടങ്ങുന്ന നീന്തല്‍ ടീം ഫൈനലില്‍

ഏഷ്യന്‍ ഗെയിംസ്: ഫ്രീസ്റ്റൈല്‍ റിലേയില്‍ മലയാളിയടങ്ങുന്ന നീന്തല്‍ ടീം ഫൈനലില്‍

വനിതകളുടെ 4x200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ ടീമും ഇന്ന് ഫൈനലില്‍ മത്സരിക്കുന്നുണ്ട്
Updated on
1 min read

ഏഷ്യന്‍ ഗെയിംസ് നീന്തലില്‍ പുരുഷന്മാരുടെ 4x100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ മലയാളി ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം ഫൈനലില്‍. മലയാളിയായ ആനന്ദ് എഎസ്, ടാനിഷ് ജോര്‍ജ് മാത്യു, വിശാല്‍ ഗ്രീവല്‍, ശ്രീഹരി നടരാജ് എന്നിവരടങ്ങുന്ന ടീമാണ് മെഡല്‍ ലക്ഷ്യമിട്ട് ഇന്ന്‌ ഫൈനലിനിറങ്ങുന്നത്.

ഏഷ്യന്‍ ഗെയിംസ്: ഫ്രീസ്റ്റൈല്‍ റിലേയില്‍ മലയാളിയടങ്ങുന്ന നീന്തല്‍ ടീം ഫൈനലില്‍
ഏഷ്യൻ ഗെയിംസ്: ഇന്ത്യയ്ക്ക് ആറാം സ്വർണം, നേട്ടം പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൽ ടീം വിഭാഗത്തില്‍

ഇന്നു നടന്ന സെമിയില്‍ ദേശീയ റെക്കോഡ് തകര്‍ത്ത പ്രകടനവുമായാണ് അവര്‍ കലാശപ്പോരിന് യോഗ്യത നേടിയത്. മൂന്ന് മിനിറ്റ് 21.22 സെക്കന്‍ഡിലായിരുന്നു ടീമിന്റെ ഫിനിഷിങ്. ഇതോടെ 2019-ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അന്നത്തെ ഇന്ത്യന്‍ ടീം സ്ഥാപിച്ച മൂന്ന് മിനിറ്റ് 23.72 സെക്കന്‍ഡ് എന്ന സമയമാണ് പഴങ്കഥയായത്. ആ ടീമിലും ആനന്ദും ടാനിഷും ശ്രീഹരിയും ഭാഗമായിരുന്നു. 8:39.64 എന്ന സമയത്തിനുള്ളില്‍ ഹീറ്റ്‌സില്‍ എട്ടാം സ്ഥാനത്തെത്തിയ വനിതകളുടെ 4x200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ ടീമും ഇന്ന് ഫൈനലില്‍ മത്സരിക്കുന്നുണ്ട്.

നേരത്തെ ശ്രീഹരി നടരാജ്, ലികിത് സെല്‍വരാജ്, സാജന്‍ പ്രകാശ്, ടാനിഷ് മാത്യു എന്നിവരടങ്ങിയ 400x100 മീറ്റര്‍ മെഡ്‌ലീ റിലേ ടീമിന് മെഡല്‍ നഷ്ടമായിരുന്നു. 3:40.84 എന്ന സമയത്തിനുള്ളിലായിരുന്നു ടീമിന്റെ ഫിനിഷിങ്. മെഡല്‍ കൊയ്യാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യയുടെ എക്കാലത്തെയും മികച്ച സമയം കുറിച്ചായിരുന്നു ടീം ഫൈനല്‍ പൂര്‍ത്തിയാക്കിയത്.

logo
The Fourth
www.thefourthnews.in