ഏഷ്യൻ ഗെയിംസ്: ലോവ്‌ലിന ഫൈനലില്‍, ഒളിമ്പിക്‌ യോഗ്യത ഉറപ്പാക്കി

ഏഷ്യൻ ഗെയിംസ്: ലോവ്‌ലിന ഫൈനലില്‍, ഒളിമ്പിക്‌ യോഗ്യത ഉറപ്പാക്കി

54 കിലോഗ്രാം വിഭാഗത്തില്‍ പ്രീതി പവാറിന് വെങ്കലം
Updated on
1 min read

ഏഷ്യന്‍ ഗെയിംസ് 2023 വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഫൈനലില്‍. സെമിയില്‍ തായ്‌ലന്‍ഡ് താരത്തെ തോല്‍പ്പിച്ചാണ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. അടുത്ത വര്‍ഷത്തെ പാരിസ് ഒളിമ്പിക്‌സ് യോഗ്യതയും ഉറപ്പാക്കിയിട്ടുണ്ട്. 54 കിലോഗ്രാം സെമി ഫൈനലില്‍ തോറ്റ പ്രീതി പവാറിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

സെമിയില്‍ തായ്‌ലന്‍ഡ് താരത്തെ തോല്‍പ്പിച്ചാണ് ലോവ്‌ലിന ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്

മത്സരത്തിലുടനീളം സ്ഥിരത നിലനിര്‍ത്തിയ ലോവ്‌ലിന ഉയരത്തെ പ്രയോജനപ്പെടുത്തിയാണ് എതിരാളിയെ മറികടന്നത്. കൂടാതെ മികച്ച ആക്രമണവും പുറത്തെടുത്തതോടെ വളരെ എളുപ്പത്തില്‍ ഫൈനലില്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. അതോടെ പാരിസ് ഒളിമ്പിക്‌സിലേക്കും യോഗ്യത നേടി. ഇന്ത്യയുടെ നിഖാത് സരീന്‍, പ്രീതി പവാര്‍, പര്‍വീണ്‍ ഹൂഡ എന്നിവരാണ് ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനത്തോടെ ബോക്‌സിങ്ങില്‍ ഒളിമ്പിക്‌ യോഗ്യത നേടിയത്.

ഏഷ്യൻ ഗെയിംസ്: ലോവ്‌ലിന ഫൈനലില്‍, ഒളിമ്പിക്‌ യോഗ്യത ഉറപ്പാക്കി
ഏഷ്യൻ ഗെയിംസ്: ജെയ്സ്വാളിന് സെഞ്ചുറി, നേപ്പാളിനെ തോല്‍പിച്ച്‌ ഇന്ത്യ സെമിയില്‍

ഏഷ്യന്‍ ഗെയിംസില്‍ അരങ്ങേറ്റം കുറിച്ച പ്രീതി ചൈനയുടെ നിലവിലെ ഫ്‌ളൈവെയ്റ്റ് ചാമ്പ്യന്‍ ചൈനയുടെ ചാങ് യുവാനോടാണ് സെമി ഫൈനലില്‍ പരാജയപ്പെട്ടത്. പ്രീതിയിലൂടെയും നിഖാതിലൂടെയും ഇന്ത്യ ബോക്‌സിങ്ങില്‍ ഇതുവരെ രണ്ട് മെഡലുകള്‍ നേടിയിട്ടുണ്ട്. ലോവ്‌ലിനയെ കൂടാതെ പര്‍വീണ്‍ ഹൂഡയും നരേന്ദര്‍ ബെര്‍വാലുമാണ് ഇന്ത്യയുടെ ബോക്‌സിങ്ങിലെ മെഡല്‍ പ്രതീക്ഷകള്‍.

logo
The Fourth
www.thefourthnews.in