ഏഷ്യന്‍ ​ഗെയിംസ്: ലോങ്ജംപില്‍ മലയാളി താരം ശ്രീശങ്കർ ഫൈനലില്‍; 1500 മീറ്ററിൽ ജിൻസൺ ജോൺസണും യോഗ്യത

ഏഷ്യന്‍ ​ഗെയിംസ്: ലോങ്ജംപില്‍ മലയാളി താരം ശ്രീശങ്കർ ഫൈനലില്‍; 1500 മീറ്ററിൽ ജിൻസൺ ജോൺസണും യോഗ്യത

രാവിലെ നടന്ന രണ്ടാം ഹീറ്റ്‌സ് മത്സരത്തിൽ 7.97 മീറ്റർ ദൂരത്തിൽ ചാടിയാണ് ശ്രീശങ്കർ ഫൈനലിലേക്ക് യോഗ്യത നേടിയത്
Updated on
1 min read

ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ ലോങ്‌ജംപിൽ മലയാളി താരം എം ശ്രീശങ്കർ ഫൈനലിലേക്ക്. രാവിലെ നടന്ന രണ്ടാം ഹീറ്റ്‌സ് മത്സരത്തിൽ 7.97 മീറ്റർ ദൂരത്തിൽ ചാടിയാണ് ശ്രീശങ്കർ ഫൈനലിലേക്ക് യോഗ്യത നേടിയത്. ആദ്യ ശ്രമത്തിൽ തന്നെ താരം യോഗ്യതാമാർക്ക് മറികടന്നിരുന്നു. ഒക്ടോബർ ഒന്നിനാണ് ഫൈനൽ മത്സരങ്ങൾ നടക്കുക. പുരുഷന്മാരുട 1500 മീറ്ററിൽ ജിൻസൺ ജോൺസണും ഫൈനലിലേക്ക് യോഗ്യത നേടി. ഇതോടെ, 1500 മീറ്ററിൽ ഇന്ത്യയുടെ അജയ് കുമാ‍‍ർ ഉള്‍പ്പെടെ രണ്ട് പേ‍‍ർ ഫൈനലില്‍ മത്സരിക്കും.

ഈ സീസണിലെ ഏഷ്യന്‍ ​ഗെയിംസില്‍ ഇതുവരെ എട്ട് സ്വർണവുമായി ഇന്ത്യ നാലാം സ്ഥാനത്താണുള്ളത്

10 മീറ്റർ എയർ പിസ്റ്റൽ മിക്സഡ് ടീം ഇനത്തിൽ, ഇന്ത്യയുടെ സരബ്‌ജോത് സിങ്ങും ദിവ്യ താദിഗോളും 577 പോയിന്റോടെ ഗോൾഡ് മെഡൽ മച്ചിൽ മുന്നിലെത്തി. സ്വർണ മെഡലിനായി ചൈനയോട് ഇരുവരും ഏറ്റുമുട്ടും. പാകിസ്ഥാൻ, ജപ്പാൻ, കൊറിയ, ഇറാൻ എന്നീ രാജ്യങ്ങൾ വെങ്കലത്തിനായുള്ള ബ്രോൺസ് മെഡൽ മാച്ചിൽ മുന്നിലുണ്ട്.

ഏഷ്യന്‍ ​ഗെയിംസ്: ലോങ്ജംപില്‍ മലയാളി താരം ശ്രീശങ്കർ ഫൈനലില്‍; 1500 മീറ്ററിൽ ജിൻസൺ ജോൺസണും യോഗ്യത
24 വയസ്; ഏകദിന ലോകകപ്പ് ട്രോഫിയും അറിയാക്കഥകളും

ഏഷ്യന്‍ ​ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി യൂജിനിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനലിൽ നിന്ന് മലയാളി താരം എം ശ്രീശങ്കർ പിൻമാറിയിരുന്നു. ഡയമണ്ട് ലീഗ് ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ​ഇന്ത്യന്‍ ലോങ്ജംപ് താരവും ശ്രീശങ്കറാണ്.

ഈ സീസണിലെ ഏഷ്യന്‍ ​ഗെയിംസില്‍ ഇതുവരെ എട്ട് സ്വർണവുമായി ഇന്ത്യ നാലാം സ്ഥാനത്താണുള്ളത്. 105 മെഡലുമായി ചൈന ഒന്നാം സ്ഥാനത്തുണ്ട്.

logo
The Fourth
www.thefourthnews.in