'ട്രയല്‍സില്‍ പങ്കെടുക്കണം, അല്ലാത്തപക്ഷം ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം'; ബജ്‌രംഗിന് താക്കീതുമായി സായ്‌

'ട്രയല്‍സില്‍ പങ്കെടുക്കണം, അല്ലാത്തപക്ഷം ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം'; ബജ്‌രംഗിന് താക്കീതുമായി സായ്‌

ഓഗസ്റ്റ് 25,26 തീയതികളില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ട്രയല്‍സില്‍ നിന്ന് ഒഴിവാക്കാനാണ് പുനിയ പദ്ധതിയിടുന്നത്
Updated on
1 min read

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ട്രയല്‍സില്‍ നിന്നും പിന്മാറാനുള്ള തീരുമാനത്തിന് പിന്നാലെ ഒളിമ്പിക് മെഡല്‍ ജേതാവ് ബജ്‌രംഗ് പുനിയയ്ക്ക് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ താക്കീത്. പുനിയ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കണമെന്നും അല്ലാത്തപക്ഷം ഒഴിവാകാനുള്ള കരാണം വ്യക്തമാക്കുന്ന ഫിറ്റ്‌നെസ്‌ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സായ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 25,26 തീയതികളില്‍ നടക്കുന്ന ട്രയല്‍സില്‍ നിന്ന് ഒഴിവാകാനാണ് പുനിയ പദ്ധതിയിടുന്നത്. പകരം സെപ്തംബര്‍ 23 ന് ഹാങ്ഷുവില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ തയ്യാറെടുപ്പുകള്‍ക്കായി വിദേശത്ത് പരിശീലനം നടത്താനാണ് താരത്തിന്റെ തീരുമാനം.

ഏഷ്യന്‍ ഗെയിംസിനായുള്ള നീണ്ട വിദേശ പരിശീലനങ്ങളില്‍ ഏര്‍പ്പെടാനായിരുന്നു താരങ്ങളുടെ ഉദ്ദേശം

ബജ്‌രംഗ് പുനിയയും കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവ് ദീപക് പുനിയയും (86 കിലോഗ്രാം) സെപ്റ്റംബര്‍ 16 മുതല്‍ ബെല്‍ഗ്രേഡില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതോടെയാണ് സായ് ആവശ്യവുമായി രംഗത്തെത്തിയത്. ഏഷ്യന്‍ ഗെയിംസിനായി നീണ്ട വിദേശ പരിശീലനങ്ങളില്‍ ഏര്‍പ്പെടാനാണ് താരങ്ങളുടെ ഉദ്ദേശം. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 28 വരെ കിര്‍ഗിസ്ഥാനില്‍ പരിശീലനം നടത്താനായിരുന്നു ബജാരംഗിന്റെ തീരുമാനം. റഷ്യയില്‍ ഓഗസ്റ്റ് 23- സെപ്റ്റംഹര്‍ 28 വരെ പരിശീലനം നടത്താനാണ് ദീപക് തീരുമാനിച്ചത്. എന്നാല്‍ ഓഗസ്റ്റ് 25,26 തീയതികളില്‍ ട്രയല്‍സിന് ഹാജരാകാനും 27 ന് പരിശീലനത്തിന് പോകാനും അവരോട് ആവശ്യപ്പെട്ടിരുന്നതായി സായ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

2024 ലെ പാരിസ് ഒളിമ്പിക്‌സ് ഗെയംസിനുള്ള ആദ്യത്തെ യോഗ്യതാ ടൂര്‍ണമെന്റാണ് ലോക ചാമ്പ്യന്‍ഷിപ്പ്. അതിനാല്‍ രാജ്യത്തെ രണ്ട് മുന്‍നിര ഗുസ്തി താരങ്ങളും ടൂര്‍ണമെന്റ് ഒഴിവാക്കുന്നതില്‍ സായ് വിമുഖത പ്രകടിപ്പിച്ചു. രണ്ടുപേരും യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ ആദ്യം ഫിറ്റ്‌നസ് തെളിയിക്കണമെന്നും അതിനുശേഷം അവരുടെ വിദേശ പരിശീലനത്തെക്കുറിച്ച് പരിഗണിക്കണമെന്നും സായ് അറിയിച്ചു.

'ട്രയല്‍സില്‍ പങ്കെടുക്കണം, അല്ലാത്തപക്ഷം ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം'; ബജ്‌രംഗിന് താക്കീതുമായി സായ്‌
ലോക ഷൂട്ടിങ്‌ ചാമ്പ്യൻഷിപ്പ്: ഇന്ത്യയ്ക്ക് വെങ്കലം, ഒളിമ്പിക് യോഗ്യത നേടി അഖില്‍ ഷിറോണ്‍

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട്, ഒളിമ്പിക് മെഡല്‍ ജേതാവ് സാക്ഷി മാലിക് എന്നിവര്‍ക്കൊപ്പം ബജ്‌രംഗ് പുനിയ രണ്ട് മാസത്തോളം ബ്രിജ് ഭൂഷണെതിരായ സമരത്തില്‍ പങ്കെടുത്തിരുന്നു. ജന്തര്‍മന്തറില്‍ പ്രതിഷേധിച്ച ആറ് ഗുസ്തി താരങ്ങളെ ജൂലൈ 22,23 തീയതികളില്‍ നടന്ന ഏഷ്യന്‍ ഗെയിംസിനുള്ള ട്രയല്‍സില്‍ നിന്ന് ഒഴിവാക്കിയിരുന്നു.ഇത് സഹഗുസ്തി താരങ്ങള്‍ക്കിടയില്‍ വലിയ എതിര്‍പ്പിന് കാരണമാവുകയും ചെയ്തു.

logo
The Fourth
www.thefourthnews.in