ജോക്കോവിച്ച്
ജോക്കോവിച്ച്

ഈ വര്‍ഷം എല്ലാ തരം കോര്‍ട്ടിലും കപ്പുയര്‍ത്തുന്ന താരമായി ജോക്കോവിച്ച്; നേട്ടം ടെല്‍ അവിവിലെ ജയത്തോടെ

മറി കടന്നത് കാര്‍ലോസ് അല്‍ക്കാരസിനെയും റാഫേല്‍ നദാലിനെയും
Updated on
1 min read

ഈ വര്‍ഷം എല്ലാ തരം കോര്‍ട്ടിലും കപ്പുയര്‍ത്തുന്ന താരമായി നൊവാക് ജോക്കോവിച്ച്. ടെല്‍ അവിവില്‍ വിജയിച്ചതോടെയാണ് ജോക്കോവിച്ച് നേട്ടം കൈവരിച്ചത്. കാര്‍ലോസ് അല്‍ക്കാരസിനെയും റാഫേല്‍ നദാലിനെയുമാണ് ജോക്കോ മറി കടന്നത്. ഗ്രാസ് സീസണ്‍ വളരെ ചുരുങ്ങിയതായതു കൊണ്ട് തന്നെ പല താരങ്ങള്‍ക്കും അതില്‍ കപ്പ് നേടാന്‍ അവസരമുണ്ടായില്ല. എന്നാല്‍ വിംബിള്‍ഡണ്ണില്‍ നേരത്തെ തന്നെ ആ നേട്ടം തന്റെ പേരില്‍ ജോക്കോ കുറിച്ചിരുന്നു.

അതേസമയം, ഈ വര്‍ഷം ജോക്കോവിച്ചിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചത് കാര്‍ലോസ് അല്‍ക്കാരസ് ആണ്. അഞ്ച് കിരീടങ്ങളാണ് സ്പാനിഷ് താരം നേടിയത്. മൂന്ന് എണ്ണം കളിമണ്‍ കോര്‍ട്ടില്‍ നിന്നും രണ്ടെണ്ണം ഹാര്‍ഡിലും നേടിയ അല്‍ക്കാരസിന് ഗ്രാസില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. കിരീടങ്ങളുടെ എണ്ണത്തില്‍ രണ്ടാമത് നില്‍ക്കുന്നത് നദാലാണ്. ഹാര്‍ഡിലെ മൂന്നെണ്ണവും റോളണ്ട് ഗാരോസിലെ കളിമണ്‍ കോര്‍ട്ടില്‍ സ്വപ്‌ന തുല്യമായ ഒരു കിരീടവുമടക്കം നാലെണ്ണമാണ് നദാലിന്റെ കണക്കിലുള്ളത്.

കിരീട നേട്ടത്തില്‍ ജോക്കോവിച്ച് മൂന്നാമനാണ്. എന്നാല്‍ ടെല്‍ അവിവിലെ ഹാര്‍ഡ് കോര്‍ട്ടിലും റോം മാസ്‌റ്റേഴ്‌സിലെ കളിമണ്ണിലും വിംബിള്‍ഡണ്ണിലെ പുല്ലിലും ജേതാവായ ജോക്കോവിച്ച് ഇരുവരെയും മറികടന്നു മുന്നിലെത്തി. കിരീടനേട്ടത്തില്‍ ജോക്കോവിച്ചിനൊപ്പം മൂന്നാം സ്ഥാനം പങ്കുവയ്ക്കുന്ന റൂഡിനും റുബ്ലെവിനും ഈ നേട്ടം കൈയ്യെത്തിപ്പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

logo
The Fourth
www.thefourthnews.in