ഏഷ്യൻ ഗെയിംസ് തുഴച്ചലില്‍ മികച്ച തുടക്കവുമായി ഇന്ത്യ; പുരുഷ-വനിതാ ടീമുകള്‍ ഫൈനലിൽ

ഏഷ്യൻ ഗെയിംസ് തുഴച്ചലില്‍ മികച്ച തുടക്കവുമായി ഇന്ത്യ; പുരുഷ-വനിതാ ടീമുകള്‍ ഫൈനലിൽ

തുഴച്ചിലില്‍ ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സ്, കോക്‌സ്‌ലെസ് പുരുഷ-വനിതാ വിഭാഗങ്ങളില്‍ ഇന്ത്യന്‍ ടീമുകള്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി
Updated on
1 min read

ഹാങ്ഷൗ ഏഷ്യന്‍ഗെയിംസില്‍ ഇന്ത്യയുടെ പുരുഷ-വനിതാ തുഴച്ചില്‍ ടീമുകള്‍ക്ക് മികച്ച തുടക്കം. ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സ്, കോക്‌സ്‌ലെസ് പുരുഷ-വനിതാ വിഭാഗങ്ങളില്‍ ഇന്ത്യന്‍ ടീമുകള്‍ നേരിട്ട് യോഗ്യത നേടി. അതേസമയം പുരുഷ ഡബിള്‍ സ്‌കള്‍സ്, വനിതാ ലൈറ്റ്-വെയ്റ്റ് ഡബിള്‍ സ്‌കള്‍സ് വിഭാഗങ്ങളില്‍ ഇന്ത്യന്‍ ജോഡികള്‍ ഹീറ്റ്‌സില്‍ മികച്ച സമയം കുറിച്ചവര്‍ക്ക് ഫൈനലിലേക്ക് പ്രവേശിക്കാന്‍ ഒരവസം കൂടി നല്‍കുന്ന റെപാചേജ് റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

ഏഷ്യൻ ഗെയിംസ് തുഴച്ചലില്‍ മികച്ച തുടക്കവുമായി ഇന്ത്യ; പുരുഷ-വനിതാ ടീമുകള്‍ ഫൈനലിൽ
ഏഷ്യന്‍ ഗെയിംസ്: പുരുഷ വോളി ടീമിന് ആദ്യ ജയം

ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ അര്‍ജുന്‍ ലാല്‍ ജാട്-അരവിന്ദ് സിങ് സഖ്യമാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. അര്‍ജുന്‍-അരവിന്ദ് സഖ്യം 6:27.45 എന്ന സമയത്തില്‍ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനം ഉറപ്പിക്കുകയായിരുന്നു. പുരുഷ ഡബിള്‍ സ്‌കള്‍സില്‍ സത്‌നം സിങ്-പരമീന്ദര്‍ സിങ് ജോഡി റെപാചേജ് റൗണ്ടില്‍ മത്സരിക്കും. 6:27.01 എന്ന സമയത്തില്‍ ഹീറ്റ്‌സില്‍ ഫിനിഷ് ചെയ്താണ് സത്‌നം-പരമീന്ദര്‍ സഖ്യം റെപാചേജിലേക്ക് യോഗ്യത നേടിയത്. ചൈനയുടെ ഷിയു ലിയു-ഷാങ് ലിയാങ് സഖ്യത്തിന് പിന്നിലായാണ് അവര്‍ ഹീറ്റ്‌സ് ഫിനിഷ് ചെയ്തത്. വനിതകളുടെ ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സ് വിഭാഗത്തില്‍ കിരണ്‍-അന്‍ഷിക ഭാരതി സഖ്യം 7:27.57 എന്ന സമയത്തില്‍ നാലാം സ്ഥാനത്താണ് ഹീറ്റ്‌സ് പൂര്‍ത്തിയാക്കിയത്.

ഇത് കൂടാതെ വനിതകളുടെ കോക്‌സ്‌ലെസ് ഫോര്‍, പുരുഷന്മാരുടെ കോക്‌സ്‌ലെസ് എയ്റ്റ്, കോക്‌സ്‌ലെസ് പെയര്‍ വിഭാഗങ്ങളിലും ഇന്ത്യന്‍ സംഘം ഫൈനല്‍ ഉറപ്പിച്ചു. കോക്‌സ്‌ലെസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ബാബു ലാല്‍ യാദവ്- ലേഖ് റാം സഖ്യം 6:42.59 മിനിറ്റില്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഹാങ്ഷൗ ഏഷ്യാകപ്പിലെ 14 തുഴച്ചില്‍ ഇനങ്ങളില്‍ 12 എണ്ണത്തിലും ഇന്ത്യന്‍ ടീമുകള്‍ മത്സരിക്കുന്നുണ്ട്.

പുരുഷ വോളിബോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഇന്ന് സൗത്ത് കൊറിയയെ നേരാടാന്‍ ഒരുങ്ങുകയാണ്

ഇന്ന് നടക്കുന്ന മോഡേണ്‍ പെന്റാത്തലോണില്‍ ഇന്ത്യയുടെ മായങ്ക് ചഫേക്കര്‍ മത്സരത്തിനിറങ്ങുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഈ വിഭാഗത്തില്‍ മത്സരത്തിനിറങ്ങുന്ന ആദ്യ ഇന്ത്യന്‍ അത്‌ലെറ്റ് എന്ന ചരിത്രത്തില്‍ ചഫേക്കര്‍ ഇടം നേടി. കൂടാതെ പുരുഷ വോളിബോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഇന്ന് സൗത്ത് കൊറിയയെ നേരാടാന്‍ ഒരുങ്ങുകയാണ്. വൈകിട്ട് 4.30 നാണ് മത്സരം.

logo
The Fourth
www.thefourthnews.in