ഏഷ്യന്‍ ഗെയിംസ്: മെഡല്‍ വേട്ട തുടങ്ങി ഇന്ത്യ, ഷൂട്ടിങ്ങിലും തുഴച്ചിലിലും വെള്ളി

ഏഷ്യന്‍ ഗെയിംസ്: മെഡല്‍ വേട്ട തുടങ്ങി ഇന്ത്യ, ഷൂട്ടിങ്ങിലും തുഴച്ചിലിലും വെള്ളി

ആതിഥേയരായ ചൈനയ്ക്കാണ് ഏഷ്യന്‍ ഗെയിംസിലെ ആദ്യ സ്വര്‍ണം
Updated on
1 min read

ഏഷ്യയുടെ കായികോത്സവത്തില്‍ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. ആദ്യ ദിനത്തില്‍ മെഡലുകള്‍ സ്വന്തമാക്കി ഇന്ത്യ വരവറിയിച്ചു. ഷൂട്ടിങ്ങിലും, തുഴച്ചിലിലും ഇന്ത്യന്‍ താരങ്ങള്‍ വെള്ളി നേടി. രണ്ടിനങ്ങളിലും ആതിഥേയരായ ചൈനയ്ക്കാണ് ഏഷ്യന്‍ ഗെയിംസിലെ ആദ്യ സ്വര്‍ണം.

പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾ വിഭാഗത്തിലാണ് ഇന്ത്യയുടെ അർജുൻ ലാല്‍- അരവിന്ദ് സിങ് സഖ്യം വെള്ളി മെഡൽ നേടിയത്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ (ടീം ഇനം) മെഹുലി ഘോഷ്, രമിത, ആഷി ചൗക്‌സി സഖ്യമാണ് മെഡൽ സ്വന്തമാക്കിയത്. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലും രണ്ട് ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തി. മെഹുലി ഘോഷ്, രമിത എന്നിവരാണ് ഫൈനലില്‍ ഇടം പിടിച്ചത്.

ഏഷ്യന്‍ ഗെയിംസ്: മെഡല്‍ വേട്ട തുടങ്ങി ഇന്ത്യ, ഷൂട്ടിങ്ങിലും തുഴച്ചിലിലും വെള്ളി
ഹാങ്ഷൂ വാതില്‍തുറന്നു; ഇനി ഏഷ്യന്‍ വന്‍കരയുടെ കായികമേളം

അതിനിടെ, ഏഷ്യാകപ്പ് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനനില്‍ പ്രവേശിച്ചത്. ബംഗ്ലാദേശിനെ 51 റണ്‍സിന് പുറത്താക്കി മത്സരം കൈപ്പിടിയിലൊതുക്കിയ ഇന്ത്യ 8.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ഇന്ത്യയുടെ പൂജ വസ്ത്രകാര് നാല് വിക്കറ്റുകള് വീഴ്ത്തി. ജയത്തോടെ ഇന്ത്യന്‍ വനിതകള്‍ക്ക് മെഡല്‍ ഉറപ്പിച്ചു.

ഇന്നലെയാണ് പത്തൊന്‍പതാമത് ഏഷ്യന്‍ഗെയിംസ് മത്സരങ്ങള്‍ക്ക് ചൈനയുടെ ഡിജിറ്റല്‍ നഗരം എന്നറിയപ്പെടുന്ന ഹാങ്ഷൂവില്‍ തുടക്കമായത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സാന്നിധ്യത്തില്‍ ഒളിമ്പിക്‌സ് സ്‌പോര്‍ട്‌സ് സെന്ററിലെ ബിഗ് ലോട്ടസ് സ്‌റ്റേഡിയത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്.വനിതാ ഹോക്കി ടീം നായിക ഹര്‍മന്‍പ്രീത് സിങ്ങും ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌നുമാണ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തിയത്.

logo
The Fourth
www.thefourthnews.in