'ആര്‍ക്കും വേണ്ടാത്ത' നമ്മുടെ ലോകകപ്പ് ഹീറോകള്‍

'ആര്‍ക്കും വേണ്ടാത്ത' നമ്മുടെ ലോകകപ്പ് ഹീറോകള്‍

ആരാധന കൊണ്ട് വീര്‍പ്പുമുട്ടിക്കേണ്ട. അഭിനന്ദനങ്ങള്‍ കോരിച്ചൊരിയുകയും വേണ്ട. ആകെ വേണ്ടത് അല്‍പ്പം കനിവും സ്‌നേഹവും മാത്രം; പരിഗണനയും.
Updated on
3 min read

ആകാശം മുട്ടുന്ന കട്ടൗട്ടുകളാക്കി റോഡരികില്‍ നിര്‍ത്തി വെയില്‍ കൊള്ളിക്കേണ്ട. ആരാധന കൊണ്ട് വീര്‍പ്പുമുട്ടിക്കേണ്ട. അഭിനന്ദനങ്ങള്‍ കോരിച്ചൊരിയുകയും വേണ്ട. ആകെ വേണ്ടത് അല്‍പ്പം കനിവും സ്‌നേഹവും മാത്രം. പരിഗണനയും- രാജ്യത്തിന് വേണ്ടി വിയര്‍പ്പൊഴുക്കി ലോകകപ്പ് നേടിത്തന്ന കളിക്കാര്‍ എന്ന മിനിമം പരിഗണന.

ബി പി ഗോവിന്ദ, വി ജെ ഫിലിപ്‌സ്, ലെസ്ലി ഫെര്‍ണാണ്ടസ്. ഇന്ത്യ ചരിത്രത്തിലാദ്യമായും അവസാനമായും ഹോക്കി ലോകകപ്പ് നേടിയ 1975 ലെ ഐതിഹാസികദിനം ഓര്‍മ്മയില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഇന്നും ആവേശം പകരുന്ന പേരുകള്‍. ചെന്നൈയിലെ മേയര്‍ രാധാകൃഷ്ണന്‍ സ്റ്റേഡിയത്തില്‍ ഇന്നലെ അവരനുഭവിച്ച അവഗണന വായിച്ചറിഞ്ഞപ്പോള്‍ വേദന തോന്നി. മറുനാടുകളിലെ ചുണയുള്ള ആണ്‍കുട്ടികള്‍ക്ക് വേണ്ടി തൊണ്ട കീറി ആരവം മുഴക്കുകയും ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടാക്കുകയും ഫ്‌ലെക്‌സുകള്‍ കെട്ടിയുയര്‍ത്തുകയും ചെയ്യുന്ന തിരക്കില്‍ എന്തുകൊണ്ട് സ്വന്തം നാട്ടിലെ ലോകകപ്പ് ഹീറോകളെ നമ്മള്‍ കാണാതെ പോകുന്നു?

മറുനാടുകളിലെ ചുണയുള്ള ആണ്‍കുട്ടികള്‍ക്ക് വേണ്ടി തൊണ്ട കീറി ആരവം മുഴക്കുകയും ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടാക്കുകയും ഫ്‌ലെക്‌സുകള്‍ കെട്ടിയുയര്‍ത്തുകയും ചെയ്യുന്ന തിരക്കില്‍ എന്തുകൊണ്ട് സ്വന്തം നാട്ടിലെ ലോകകപ്പ് ഹീറോകളെ നമ്മള്‍ കാണാതെ പോകുന്നു?

ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി നാടൊട്ടുക്കും പര്യടനം നടത്തുന്ന ഹോക്കി ട്രോഫിക്ക് സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണച്ചടങ്ങാണ് വേദി. പ്രത്യേക ക്ഷണിതാക്കളായി പരിപാടിക്കെത്തിയ പഴയ ചാമ്പ്യന്‍മാര്‍ക്ക് വേദിയില്‍ ഇരിപ്പിടം നല്കാന്‍ പോലും തയ്യാറായില്ല സംഘാടകര്‍. സ്ഥലത്തുണ്ടായിരുന്ന പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഹോക്കി അസോസിയേഷന്‍കാരും തമിഴ്നാട് സ്‌പോര്‍ട്‌സ് വികസന അതോറിറ്റി ഭാരവാഹികളും സ്റ്റേജ് കയ്യടക്കിയപ്പോള്‍ മുന്‍ ലോകകപ്പ് ചാമ്പ്യന്മാര്‍ പൂര്‍ണ്ണമായും ഔട്ട്.

സ്ഥലത്തുണ്ടായിരുന്ന മുന്‍ ഇന്റര്‍നാഷണലും 1980 ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്റെ നായകനുമായിരുന്ന വാസുദേവന്‍ ഭാസ്‌കരന്‍ ഈ അവഗണന ഉടനടി സ്‌പോര്‍ട്‌സ് മന്ത്രി ഉദയനിധി സ്റ്റാലിന്റെ ശ്രദ്ധയില്‍ പെടുത്തി. ഇനി ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കില്ല എന്ന് മന്ത്രി ഉറപ്പ് നല്കിയത്രെ. ഉറപ്പുകള്‍ ഏറെ കേട്ടു ശീലിച്ച പഴയ പടക്കുതിരകളുടെ ചുണ്ടില്‍ ചിരി പൊടിയുന്നത് സ്വാഭാവികം.

''തമിഴ്നാട്ടിലെ എട്ടുകോടിയോളം വരുന്ന ജനതയില്‍ ഞങ്ങള്‍ മൂന്നേ മൂന്ന് പേരേ ലോകകപ്പ് ജേതാക്കളായി ഉള്ളൂ. സ്വന്തം നാട്ടുകാര്‍ പോലും അതംഗീകരിക്കുന്നില്ലെങ്കില്‍ മറ്റെവിടെയാണ് ഞങ്ങള്‍ക്ക് പരിഗണന ലഭിക്കുക?'' -- ഫിലിപ്‌സിന്റെ ചങ്കില്‍ക്കൊള്ളുന്ന ചോദ്യം. ഭഭഇതേ മൈതാനത്ത് നഗ്‌നപാദനായി കളിച്ചു തുടങ്ങിയ ആളാണ് ഞാന്‍. 12 കൊല്ലം ഇന്ത്യന്‍ കുപ്പായമണിഞ്ഞു; മൂന്ന് ലോകകപ്പിലും രണ്ട് ഒളിമ്പിക്സിലും ഉള്‍പ്പടെ. ഇതൊക്കെ നമ്മള്‍ തന്നെ ഇടക്കിടെ ഓര്‍മ്മിപ്പിക്കേണ്ടി വരുന്നു എന്നത് എന്തൊരു വിരോധാഭാസം..''

പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ ചരിത്രത്തിലാദ്യമായും അവസാനമായും ലോക ചാമ്പ്യന്മാരായ ആ ദിനം -- 1975 മാര്‍ച്ച് 15 -- മറന്നിട്ടില്ല. രോമാഞ്ചമുണര്‍ത്തുന്ന ഓര്‍മ്മയാണ് കോലാലംപൂരില്‍ നടന്ന ആ ഫൈനല്‍; എനിക്ക് മാത്രമല്ല, അന്ന് ആ മത്സരം കേള്‍ക്കാന്‍'' റേഡിയോക്ക് മുന്നില്‍ തപസ്സിരുന്ന ഓരോ ഇന്ത്യക്കാരനും.

ഇടതടവില്ലാതെ ചിലച്ചു കൊണ്ടിരുന്ന ഫിലിപ്‌സ് ട്രാന്‍സിസ്റ്ററിലൂടെ ആകാശവാണിയുടെ കമന്റേറ്റര്‍ ജസ്‌ദേവ് സിംഗിന്റെ ഭഭഗര്‍ജ്ജനം'' ഇന്നുമുണ്ട് കാതുകളില്‍: ഔര്‍ യേ ഫ്രീ ഹിറ്റ് മിലാ പച്ചീസ് ഗജ് കി ദൂരി സേ ദായേ ഫ്‌ലാങ്ക് പര്‍ പാകിസ്ഥാന്‍ കേ ഇഫ്തിഖര്‍ കോ. ഔര്‍ യേ ഹിറ്റ് ലഗായാ, അബ് ഗേന്ത് അഖ്തര്‍ റസൂല്‍ കേ പാസ്. ഗേന്ത് ഭാരത് കേ ഡി മേ ബായേ ഓര്‍ സേ ജഹാം ചൗകന്നി ഹേ പൂരി ടീം. ഔര്‍ അജിത്പാല്‍ നേ ഖുബ്സൂരതി സേ ഗേന്ത് അപ്‌നേ ഡി സേ ബാഹര്‍ കര്‍ ദി. ഔര്‍ യേ ഖേല്‍ കദം....''

കാതടപ്പിക്കുന്ന ആരവങ്ങള്‍ക്ക് മുകളിലൂടെ ജസ്‌ദേവ് സിംഗിന്റെ അട്ടഹാസം വീണ്ടും: ഭഭഭാരത് ദോ ഏക് സേ ജീത് ഗയാ.. ഭാരത് വിശ്വ ഹോക്കി ചാമ്പ്യന്‍ ഹേ...'' അന്നനുഭവിച്ച ആവേശലഹരി അവര്‍ണ്ണനീയം. ഒരിക്കലും ആവര്‍ത്തിക്കപ്പെടാത്ത നിമിഷങ്ങള്‍.

അജിത്പാല്‍ സിംഗ് നയിച്ച ആ ഇന്ത്യന്‍ ടീമിന്റെ ലൈനപ്പ് പോലും ഇന്നും മനഃപാഠം: ലെസ്ലി ഫെര്‍ണാണ്ടസ്, സുര്‍ജിത് സിംഗ്, മൈക്കല്‍ കിന്‍ഡോ, അസ്ലം ഷേര്‍ഖാന്‍, മൊഹിന്ദര്‍ സിംഗ്, ബി പി ഗോവിന്ദ, അശോക് കുമാര്‍, ശിവാജി പവാര്‍, വി ജെ ഫിലിപ്‌സ്, വരീന്ദര്‍ സിംഗ്....

മുഹമ്മദ് സാഹിദിലൂടെ പതിനേഴാം മിനിറ്റില്‍ പാകിസ്ഥാന്‍ ലീഡ് നേടിയപ്പോള്‍ അതുവരെ ആര്‍ത്തലച്ചിരുന്ന ഗാലറി നിശ്ചലമായി. വീണ്ടുമത് ഇളകിത്തുടങ്ങിയത് നാല്പത്തിനാലാം മിനിറ്റിലാണ്. സുര്‍ജിത് സിംഗ് ഇന്ത്യക്ക് വേണ്ടി സമനില വരുത്തിയപ്പോള്‍. ഏഴു മിനിട്ടിനു ശേഷം അശോക് കുമാറിന്റെ ഒരു ഹിറ്റ് പോസ്റ്റില്‍ തട്ടി വലയില്‍ ചെന്നൊടുങ്ങിയതോടെ ആ ഇളക്കം പൊട്ടിത്തെറിയായി മാറി.

അന്നത്തെ ഫൈനലില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച പലരെയും പിന്നീട് നേരില്‍ കണ്ടു സംസാരിച്ചിട്ടുണ്ട്. ''ട്രോഫിയുമായി വന്നപ്പോള്‍ രാജകീയ സ്വീകരണമായിരുന്നു ഞങ്ങള്‍ക്ക്. ചെന്നിടത്തെല്ലാം പൂമാലയും പൂച്ചെണ്ടും ജിലേബിയും. രാജ്കപൂര്‍ മുന്‍കൈയെടുത്ത് ചാമ്പ്യന്‍ ടീമും ബോളിവുഡ് താരങ്ങളുടെ ഇലവനും തമ്മിലൊരു പ്രദര്‍ശന മത്സരം വരെ സംഘടിപ്പിച്ചു. പക്ഷേ ആ സ്വപ്നം അധികം നീണ്ടില്ല. താമസിയാതെ ഞങ്ങളെ എല്ലാവരും മറന്നു. ഹോക്കിക്ക് വേണ്ടി ജീവിച്ചു എന്നതാണോ ഞങ്ങള്‍ ചെയ്ത കുറ്റം?''- ജാര്‍ഖണ്ഡിലെ ആദിവാസിസമൂഹത്തില്‍ നിന്ന് ആദ്യമായി ലോകകപ്പ് കളിച്ച മൈക്കല്‍ കിന്‍ഡോയുടെ വാക്കുകള്‍.

75 ലെ ലോകകപ്പിലും 74 ലെ ടെഹ്റാന്‍ ഏഷ്യാഡിലും ഇന്ത്യയുടെ ഗോള്‍വലയം കാത്തിട്ടുണ്ട് തൃശ്ശിനാപ്പള്ളിക്കാരന്‍ ലെസ്ലി.

ടാക്ക്‌ളിംഗിലും ഡോഡ്ജിംഗിലും അദ്വിതീയനായ കിന്‍ഡോയെ 2010 ലെ ഡല്‍ഹി ലോകകപ്പ് വേദിക്ക് പുറത്ത് സെക്യൂരിറ്റിക്കാര്‍ തടഞ്ഞുവെച്ചത് വാര്‍ത്തയായിരുന്നു. ഇന്ത്യയുടെ പഴയ ലോകകപ്പ് ഹീറോയെ ആരും തിരിച്ചറിഞ്ഞുപോലുമില്ല. ആവര്‍ത്തിച്ചു പറഞ്ഞിട്ടും ആരും വിശ്വസിച്ചുമില്ല. അവസാനനാളുകളില്‍ വിഷാദരോഗത്തിന് അടിപ്പെട്ട കിന്‍ഡോ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മരണത്തിന് കീഴടങ്ങിയത്. ''ഞങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അന്വേഷിക്കാറില്ല ആരും.''-- ഇന്ത്യയുടെ വിജയഗോള്‍ നേടിയ അശോക് കുമാര്‍ -- ഇതിഹാസതാരമായ ധ്യാന്‍ചന്ദിന്റെ മകന്‍ -- പറയുന്നു.

ഇന്ത്യന്‍ ഹോക്കി സൃഷ്ടിച്ച എക്കാലത്തെയും വേഗതയാര്‍ന്ന സെന്റര്‍ ഫോര്‍വേഡുകളില്‍ ഒരാളായ ബില്ലിമോഗ പുട്ടസ്വാമി ഗോവിന്ദ (71) രണ്ടു ലോകകപ്പുകളിലും രണ്ട് ഒളിമ്പിക്‌സുകളിലും മൂന്ന് ഏഷ്യാഡുകളിലും ഇന്ത്യക്ക് കളിച്ചു. ജനിച്ചത് കൂര്‍ഗിലെങ്കിലും ചെന്നൈ ആയിരുന്നു ഗോവിന്ദയുടെ കളിയരങ്ങ്. 75 ലെ ലോകകപ്പിലും 74 ലെ ടെഹ്റാന്‍ ഏഷ്യാഡിലും ഇന്ത്യയുടെ ഗോള്‍വലയം കാത്തിട്ടുണ്ട് തൃശ്ശിനാപ്പള്ളിക്കാരന്‍ ലെസ്ലി.

logo
The Fourth
www.thefourthnews.in