നിറഞ്ഞാടി ദുബെയും ജയ്സ്വാളും; അഫ്ഗാനെ തകർത്ത് ഇന്ത്യ, പരമ്പരയും  സ്വന്തം

നിറഞ്ഞാടി ദുബെയും ജയ്സ്വാളും; അഫ്ഗാനെ തകർത്ത് ഇന്ത്യ, പരമ്പരയും സ്വന്തം

നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടിയാണ് ഇന്ത്യ വിജയിച്ചത്.
Published on

അഫ്ഗാനിസ്താനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. 26 പന്ത് ബാക്കിനില്‍ക്കെ അഫ്ഗാന്‍ ഉയര്‍ത്തിയ 172 റണ്‍സ് എന്ന ലക്ഷ്യം ഇന്ത്യ മറികടന്നു. ആറു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെയും ശിവം ദുബെയുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യയുടെ മുന്നേറ്റം. രണ്ടാം മത്സരവും വരുതിയിലാക്കിയതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടിയാണ് ഇന്ത്യ അഫ്ഗാനെ മറികടന്നത്. ആദ്യം ബാറ്റിങ്ങിനിറിയ അഫ്ഗാന്‍ 172 റണ്‍സ് നേടി പിന്‍വാങ്ങിയപ്പോള്‍ 15.4 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം നേടുകയായിരുന്നു.

നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടിയാണ് ഇന്ത്യ അഫ്ഗാനെ മറികടന്നത്

ജയ്‌സ്വാളിന്റെയും (68), ദുബെയുടെയും (63) അര്‍ദ്ധ സെഞ്ച്വറികളോടെ ഇന്ത്യ അനായാസം വിജയത്തിലേക്കെത്തുകയായിരുന്നു. ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായെങ്കിലും പിന്നീട് വന്ന ജയ്‌സ്വാള്‍-വിരാട് കോലി സഖ്യം 57 റണ്‍സെടുത്തു. 16 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 29 റണ്‍സെടുത്ത കോലി ആറാം ഓവറില്‍ പുറത്താകുയായിരുന്നു. തുടര്‍ന്ന് കളത്തിലിറങ്ങിയ ദുബെ-ജയ്‌സ്വാള്‍ സഖ്യത്തിന്റെ കയ്യില്‍ കളി ഭദ്രമാകുകയായിരുന്നു.

നിറഞ്ഞാടി ദുബെയും ജയ്സ്വാളും; അഫ്ഗാനെ തകർത്ത് ഇന്ത്യ, പരമ്പരയും  സ്വന്തം
നൊവാക് ജോക്കോവിച്ച്: 'ആരൊരാളീ കുതിരയെ കെട്ടുവാന്‍'?

ആദ്യം ബാറ്റിറങ്ങിയ അഫ്ഗാനിസ്ഥാന്റെ ടോപ് സ്‌കോറര്‍ അര്‍ധ സെഞ്ച്വറി നേടിയ ഗുല്‍ബാദിന്‍ നയ്ബാണ്. അഞ്ച് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 35 പന്തില്‍ 57 റണ്‍സാണ് നയ്ബ് നേടിയത്. മറ്റ് അഫ്ഗാന്‍ കളിക്കാര്‍ക്ക് ഇന്ത്യന്‍ ബൗളിങ്ങിനെ കാര്യമായി നേരിടാന്‍ സാധിച്ചില്ല. ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാന് 8 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളു. നജിബുള്ള സര്‍ദാര്‍ നേടിയ 21ല്‍ 23 റണ്‍സാണ് നയ്ബ് കഴിഞ്ഞാല്‍ അഫ്ഗാനില്‍ മികച്ച കളി കാഴ്ച വെച്ചത്. അവസാന ഓവറുകളിലിറങ്ങിയ കരിം ജനത്തും മുജീബുര്‍ റഹ്‌മാനുമാണ് അഫ്ഗാന്റെ സ്‌കോര്‍ 172ലേക്കെത്തിച്ചത്.

ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അകസര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, അവേഷ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരാണ് കളത്തിലിറങ്ങിയത്.

ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാന്‍, റഹ്‌മാനുള്ള ഗുര്‍ബാസ്, ഇക്രം അലിഖില്‍, ഹസ്രത്തുള്ള സസായ്, റഹ്‌മത്ത് ഷാ, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, കരീം ജനത്, അസ്മത്തുള്ള ഒമര്‍സായി, ഷറഫുദ്ദീന്‍ അഷ്‌റഫ്, മുജീബ് ഉര്‍ഹഖ്, നവീന്‍ ഉല്‍ ഹഖ്, നൂര്‍ അഹമ്മദ്, മുഹമ്മദ് സലീം, ഖായിസ് അഹമ്മദ്, ഗുല്‍ദാബിന്‍ നായിബ്, റാഷിദ് ഖാന്‍ എന്നിവരാണ് അഫ്ഗാന് വേണ്ടി കളത്തിലിറങ്ങിയത്. ഈ മാസം 17ന് ബെഗളൂരുവില്‍ വെച്ച് അവസാനത്തെ ടി20 മത്സരവും നടക്കും.

logo
The Fourth
www.thefourthnews.in