സാഫ് കപ്പ്; ഇന്ത്യ ഫൈനലിൽ, കിരീടപ്പോരാട്ടം കുവൈത്തുമായി

സാഫ് കപ്പ്; ഇന്ത്യ ഫൈനലിൽ, കിരീടപ്പോരാട്ടം കുവൈത്തുമായി

പെനാൽറ്റിയിൽ ലെബനനെ 4-2ന് തോൽപ്പിച്ച് ഇന്ത്യ തുടർച്ചയായ രണ്ടാം സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ. ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന കലാശപ്പോരാട്ടത്തിൽ ഇ​ന്ത്യ​യും കു​വൈ​​ത്തും ഏ​റ്റു​മു​ട്ടും.
Updated on
1 min read

സാഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിൽ. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനല്‍ പോരാട്ടത്തില്‍ ലെബനനെ 4-2 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ കുവൈത്താണ് ഇന്ത്യയുടെ എതിരാളികൾ. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമിനും ഗോൾ നേടാനാകാതെ വന്നതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. സുനിൽ ഛേത്രി, മഹേഷ് സിംഗ്, അൻവർ അലി, ഉദാന്ത സിംഗ് എന്നിവരാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്.

ബെംഗളൂരുവിലെ ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തിൽ ലെബനന്റെ മികച്ച മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. മത്സരത്തിലുടനീളം നിരവധി അവസരങ്ങളാണ് ഇന്ത്യന്‍ താരങ്ങള്‍ നഷ്ടപ്പെടുത്തിയത്. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ മികച്ച സേവുകളാണ് ഇന്ത്യയെ രക്ഷിച്ചത്.‌

ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കുവൈത്തിന്റെ ഫൈനല്‍ പ്രവേശനം. ഇന്ത്യയുടെ തുടർച്ചയായ ഒൻപതാം ഫൈനലാണിത്. കഴിഞ്ഞ മാസം 2023 ലെ ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ ഫൈനലിൽ ലെബനനെ 2-0 ന് തോൽപ്പിച്ച ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്.

logo
The Fourth
www.thefourthnews.in