2036 ഒളിംപിക്‌സ് നടത്താന്‍ ഇന്ത്യ തയാര്‍; ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിക്ക് ഔദ്യോഗികമായി കത്തയച്ചു

2036 ഒളിംപിക്‌സ് നടത്താന്‍ ഇന്ത്യ തയാര്‍; ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിക്ക് ഔദ്യോഗികമായി കത്തയച്ചു

2036ലെ ഒളിമ്പിക്സിനും പാരാലിമ്പിക്സിനും ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താല്‍പര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നിലധികം തവണ പ്രകടിപ്പിച്ചിരുന്നു
Updated on
1 min read

കായിക ശക്തിയായി മാറാനുള്ള ഇന്ത്യയുടെ സുപ്രധാന ചുവടുവയ്പ്പിന്റെ ഭാഗമായി 2036ലെ ഒളിംപിക്‌സും പാരാലിംപിക്‌സും നടത്താന്‍ താത്പര്യം അറിയിച്ചു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താത്പര്യം പ്രകടിപ്പിച്ച് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി(ഐഒസി)ക്ക് ഒക്ടോബര്‍ ഒന്നിനാണ് ഔദ്യോഗികമായി കത്തയച്ചത്. 2036ല്‍ ഇന്ത്യയില്‍ ഒളിമ്പിക്സും പാരാലിമ്പിക്സും നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച കാഴ്ചപ്പാടിന്റെ ഭാഗമായാണ് നീക്കം. ഒളിംപിക്‌സ് നടത്താനുള്ള അവസരം രാജ്യത്തുടനീളമുള്ള സാമ്പത്തിക വളര്‍ച്ച, സാമൂഹിക പുരോഗതി, യുവജന ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുമെന്ന് ഐഒസി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

2036ലെ ഒളിമ്പിക്സിനും പാരാലിമ്പിക്സിനും ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താല്‍പര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നിലധികം തവണ പ്രകടിപ്പിച്ചിരുന്നു. ന്യൂഡല്‍ഹിയിലെ തന്റെ വസതിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പാരീസ് ഒളിമ്പിക്സ് അത്ലറ്റുകളുമായുള്ള ആശയവിനിമയത്തില്‍, 2036ലെ ഒളിംപിക്‌സ് രാജ്യത്ത് നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്നും തയാറെടുപ്പുകള്‍ ആരംഭിക്കാനും പ്രധാനമന്ത്രി മോദി താരങ്ങളോടു പറഞ്ഞിരുന്നു.

'ഇന്ത്യ 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇക്കാര്യത്തില്‍, മുന്‍ ഒളിമ്പിക്സ് കായികതാരങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ വളരെ പ്രധാനമാണ്. നിങ്ങള്‍ കായികതാരങ്ങള്‍, കായികയിനങ്ങള്‍ നിരീക്ഷിക്കുകയും അനുഭവിക്കുകയും ചെയ്തവരാണ്. ഇത് സര്‍ക്കാരുമായി പങ്കിടണമെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ഥന. 2036-നുള്ള തയ്യാറെടുപ്പില്‍ ചെറിയ കാര്യങ്ങളില്‍ പോലും വീഴ്ചയുണ്ടാകരുതെന്നാണ് ആഗ്രഹമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

2036 ഒളിംപിക്‌സ് നടത്താന്‍ ഇന്ത്യ തയാര്‍; ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിക്ക് ഔദ്യോഗികമായി കത്തയച്ചു
'വെളുത്തവർഗക്കാരുടെ ഓസ്ട്രേലിയൻ ക്രിക്കറ്റ്'; വെല്ലുവിളികളെക്കുറിച്ച് ഉസ്‌മാൻ ഖവാജ

കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നടന്ന 141-ാമത് ഐഒസി സെഷനില്‍, 2036 ല്‍ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താത്പര്യം പ്രധാനമന്ത്രി മോദി സ്ഥിരീകരിച്ചിരുന്നു. 140 കോടി ഇന്ത്യക്കാര്‍ ഗെയിംസ് നടത്താന്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഒളിമ്പിക് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കാന്‍ ശക്തമായ സാഹചര്യമുണ്ടെന്ന് അവകാശപ്പെട്ട് ഐഒസി പ്രസിഡന്റ് തോമസ് ബാച്ചും ഇന്ത്യയുടെ വാദത്തെ പിന്തുണച്ചിരുന്നു.

2036 ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത് 10 രാജ്യങ്ങളാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള ഈ രാജ്യങ്ങളുമായി ഐഒസി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. 2036 ലെ ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ പ്രാരംഭ താല്‍പ്പര്യം പ്രകടിപ്പിച്ച 10 രാജ്യങ്ങളില്‍ മെക്‌സിക്കോ (മെക്‌സിക്കോ സിറ്റി, ഗ്വാഡലജാര-മോണ്ടെറി-ടിജുവാന), ഇന്തോനേഷ്യ (നുസന്താര), തുര്‍ക്കി (ഇസ്താംബുള്‍), ഇന്ത്യ (അഹമ്മദാബാദ്), പോളണ്ട് (വാര്‍സോ, ക്രാക്കോ), ഈജിപ്ത്, ദക്ഷിണ കൊറിയ (സിയോള്‍-ഇഞ്ചിയോണ്‍) എന്നീ രാജ്യങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്.

logo
The Fourth
www.thefourthnews.in