സ്വന്തം തന്ത്രം കാള്‍സന് വിനയായി, സാവകാശം വിജയത്തിലേക്ക് കരുനീക്കി പ്രഗ്നാനന്ദ; ലോകചാമ്പ്യനെ കീഴടക്കി കുതിപ്പ്

സ്വന്തം തന്ത്രം കാള്‍സന് വിനയായി, സാവകാശം വിജയത്തിലേക്ക് കരുനീക്കി പ്രഗ്നാനന്ദ; ലോകചാമ്പ്യനെ കീഴടക്കി കുതിപ്പ്

മത്സരത്തിലുടനീളം സമയപരിധിയുടെ കാര്യത്തില്‍ പ്രഗ്നാനന്ദ പിന്നിലായിരുന്നുവെന്നാതാണ് വിജയത്തിന്റെ മാറ്റുകൂട്ടുന്നത്
Updated on
1 min read

ക്ലാസിക്കല്‍ ഗെയിം വിഭാഗത്തില്‍ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാള്‍സണെ ആദ്യമായി കീഴടക്കി ഇന്ത്യയുടെ പ്രഗ്നാനന്ദ. നോർവെ ചെസ് ടൂർണമെന്റിലായിരുന്നു കാള്‍സണെ പ്രഗ്നാനന്ദ പരാജയപ്പെടുത്തിയത്. ഇതോടെ ടൂർണമെന്റിലെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും പതിനെട്ടുകാരനായി.

പ്രഗ്നാനന്ദയെ ഞെട്ടിക്കുന്നതിനായി നടത്തിയ നീക്കം കാള്‍സണ് തന്നെ തിരിച്ചടിയാവുകയായിരുന്നു. അപകടകരമായ നീക്കമെന്നായിരുന്നു കാള്‍സണ്‍ തന്നെ തന്ത്രത്തെ വിശേഷിപ്പിച്ചത്. പിന്നീട് പ്രതിരോധത്തിലായിരുന്നിട്ടും പ്രഗ്നാനന്ദയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനും വിജയിക്കാനും സാധിച്ചു.

അപകടകരമായ നീക്കമെന്നായിരുന്നു കാള്‍സണ്‍ തന്നെ തന്ത്രത്തെ വിശേഷിപ്പിച്ചത്

മത്സരത്തിലുടനീളം സമയപരിധിയുടെ കാര്യത്തില്‍ പ്രഗ്നാനന്ദ പിന്നിലായിരുന്നുവെന്നാതാണ് വിജയത്തിന്റെ മാറ്റുകൂട്ടുന്നത്. 10 നീക്കങ്ങള്‍ പൂർത്തിയാകുമ്പോള്‍ പ്രഗ്നാനന്ദയേക്കാള്‍ 20 മിനിറ്റ് മുന്‍തൂക്കം കാള്‍സനുണ്ടായിരുന്നു. നാല് നീക്കങ്ങള്‍ക്ക് ശേഷം അടുത്ത 26 നീക്കങ്ങള്‍ നടത്താന്‍ പ്രഗ്നാനന്ദയ്ക്ക് മുന്നില്‍ ഒരു മണിക്കൂർ സമയദൈർഘ്യമാത്രമാണുണ്ടായിരുന്നത്.

സ്വന്തം തന്ത്രം കാള്‍സന് വിനയായി, സാവകാശം വിജയത്തിലേക്ക് കരുനീക്കി പ്രഗ്നാനന്ദ; ലോകചാമ്പ്യനെ കീഴടക്കി കുതിപ്പ്
2024 ടി20 ലോകകപ്പ്: 'ഇന്ത്യന്‍' കരുത്തില്‍ ഇന്ത്യയെ നേരിടാനൊരുങ്ങുന്നവർ

ലോകചാമ്പ്യനെ കീഴടക്കിയെങ്കിലും താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരമായി ഇതിനെ കണക്കാക്കാനുമാകില്ല. തുടക്കത്തില്‍ പ്രഗ്നാനന്ദയ്ക്ക് അനുകൂലമായിരുന്നു മത്സരം. പിന്നീട് പിഴവുണ്ടായെങ്കിലും മികച്ച നീക്കങ്ങളുമായി കാള്‍സനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാനായി എന്നതാണ് മത്സരം സ്വന്തമാക്കാന്‍ താരത്തെ സഹായിച്ചത്. തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രഗ്നാനന്ദ തന്നെ മത്സരശേഷം പ്രതികരിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in