ഇടിക്കൂട് 'പൂട്ടി' ഒളിമ്പിക് കമ്മിറ്റി; പാരീസ് ഒളിമ്പിക്‌സില്‍ നടക്കും

ഇടിക്കൂട് 'പൂട്ടി' ഒളിമ്പിക് കമ്മിറ്റി; പാരീസ് ഒളിമ്പിക്‌സില്‍ നടക്കും

വോട്ടെടുപ്പിൽ നിന്ന് 10 അംഗങ്ങൾ വിട്ട് നിന്നെങ്കിലും 69-1 എന്നായിരുന്നു വോട്ടിങ് നില
Updated on
1 min read

വർഷങ്ങൾ നീണ്ട തർക്കത്തിനൊടുവിൽ രാജ്യാന്തര ബോക്‌സിങ് അസോസിയേഷന് വിലക്ക് ഏര്‍പ്പെടുത്തി ഒളിമ്പിക് കമ്മിറ്റി. എന്നാൽ ഒളിമ്പിക് കായിക ഇനമെന്ന പദവിയിൽ 2024 ലെ പാരീസ് ഗെയിംസിൽ ബോക്സിംഗ് ഉണ്ടാകുമെന്നാണ് സൂചന. അടിയന്തരമായി വിളിച്ചു ചേർന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലാണ് ഐബിഎയുടെ (ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷൻ) അംഗീകാരം റദ്ദാക്കി കൊണ്ടുള്ള തീരുമാനം ഉണ്ടായത്. വോട്ടെടുപ്പിൽ നിന്ന് 10 അംഗങ്ങൾ വിട്ട് നിന്നെങ്കിലും 69-1 എന്നായിരുന്നു വോട്ടിങ് നില.

രണ്ടാഴ്ച മുൻപാണ് ഐഒസി പ്രസിഡന്റ് തോമസ് ബാഷിന്റെ അധ്യക്ഷതയിലുള്ള എക്സിക്യൂട്ടീവ് ബോർഡ് ഐബിഎയുടെ അംഗീകാരം റദ്ദാക്കണമെന്നുള്ള ശുപാർശ മുൻപോട്ട് വച്ചത്. “ബോക്സിംഗ് എന്ന കായിക വിനോദത്തെ ഞങ്ങൾ വളരെയധികം ബഹുമാനിക്കുന്നു. എന്നാൽ ഐ‌ബി‌എയുടെ ഭരണം ഗുരുതരമായ പ്രശ്ങ്ങളാണ് നേരിടുന്നത്", കമ്മിറ്റി വ്യക്തമാക്കി.

ഐ‌ഒ‌സി ഇതുവരെ അംഗീകരിക്കാത്ത ഉസ്‌ബെക്കിസ്ഥാനിലെയും റഷ്യയിലെയും പ്രസിഡന്റുമാരുടെ കീഴിലുള്ള ഐ‌ബി‌എയുടെ മാനേജ്‌മെന്റ്, റഷ്യൻ സ്റ്റേറ്റ് എനർജി സ്ഥാപനമായ ഗാസ്‌പ്രോമിന്റെ സാമ്പത്തിക പിന്തുണ, മത്സരങ്ങളുടെയും വിധിനിർണയത്തിലുമുള്ള സമഗ്രത തുടങ്ങിയ കാര്യങ്ങളായിരുന്നു തർക്കത്തിലേക്ക് നയിച്ചത്. ഐ‌ബി‌എയുടെ സഹകരണമില്ലെങ്കിലും 2021ലെ ടോക്കിയോ ഗെയിംസിൽ നടന്നത് പോലെ പാരീസ് ഒളിമ്പിക്സിൽ മത്സരങ്ങൾക്ക് ഐ‌ഒ‌സി മേൽനോട്ടം വഹിക്കും.

logo
The Fourth
www.thefourthnews.in