ഐപിഎല്‍ താര ലേലം; 18.50 കോടിയ്ക്ക് സാം കറണിനെ സ്വന്തമാക്കി പഞ്ചാബ്, 
ഹാരി ബ്രൂക്കും, മായങ്ക് അഗര്‍വാളും ഹൈദരാബാദില്‍

ഐപിഎല്‍ താര ലേലം; 18.50 കോടിയ്ക്ക് സാം കറണിനെ സ്വന്തമാക്കി പഞ്ചാബ്, ഹാരി ബ്രൂക്കും, മായങ്ക് അഗര്‍വാളും ഹൈദരാബാദില്‍

കാമറൂണ്‍ ഗ്രീനിനെ 17.5 കോടിയ്ക്ക് മുംബൈ സ്വന്തമാക്കി.
Updated on
1 min read

ഐപിഎല്‍ മിനി താരലേലം പുരോഗമിക്കുമ്പോള്‍ വില കൂടിയ താരങ്ങളായി ഹാരി ബ്രൂക്കും, സാം കറണും. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനെ 13.25 കോടി രൂപയ്ക്ക് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. കടുത്ത പോരാട്ടത്തിന് ഒടുവിലാണ് സാം കറണിനെ 18.50 കോടിയ്ക്ക് പഞ്ചാബ് സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് പഞ്ചാബ് സാം കറണിനായി ചെലവിട്ടത്. മായങ്ക് അഗര്‍വാളിനെ 8.25 കോടിക്ക് സ്വന്തമാക്കി സണ്‍ റൈസേഴ്‌സ് ഹൈദരാബാദും ടീമിലെത്തിച്ചു. ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീനിനെ 17.5 കോടിയ്ക്ക് മുംബൈ സ്വന്തമാക്കി.

കൊച്ചി ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിലാണ് ലേലം

ഇതാദ്യമായാണ് കൊച്ചിയിൽ താരലേലം നടക്കുന്നത്. ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ ഉച്ചയ്ക്ക് 2.30നാണ് 7 മണിക്കൂർ നീളുന്ന ലേലത്തിന് തുടക്കമായത്. ലേലത്തിന് മുന്നോടിയായുള്ള മോക് ഓക്ഷനിൽ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനാണ് ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്. കാമറൂണ്‍ ഗ്രീനിന് 20 കോടി ഇന്ത്യന്‍ രൂപ ലഭിച്ചപ്പോള്‍, ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണെ സ്വന്തമാക്കാന്‍ ആരുമുണ്ടായിരുന്നില്ല.

ഐപിഎൽ ടീമുകൾ 163 താരങ്ങളെ നിലനിർത്തിയിട്ടുണ്ട്. 87 ഒഴിവുകളിലേക്ക് 405 കളിക്കാരുടെ പട്ടികയാണ് ഇത്തവണ ഉള്ളത്. ഇതിൽ 273 ഇന്ത്യൻ താരങ്ങളും 132 വിദേശികളുമാണ് ഉള്ളത്. 11 താരങ്ങളുടെ അടിസ്ഥാനവില 1.5 കോടിയായി നിശ്ചയിച്ചിട്ടുണ്ട്. ഒരു കോടി രൂപ അടിസ്ഥാനവില നിശ്ചയിക്കപ്പെട്ട 20 താരങ്ങളിൽ ഇന്ത്യയുടെ മനീഷ് പാണ്ഡെ, മയാങ്ക് അഗർവാൾ എന്നിവരുമുണ്ട്. ജമ്മു കശ്മീരിൽനിന്ന് ഇത്തവണ 21 താരങ്ങളാണ് ലേലത്തിനുള്ളത്. ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ താരങ്ങളെക്കൂടി ലേലം വിളിക്കാൻ ബിസിസിഐ അനുമതിയായതോടെ, താരലേലത്തോടുള്ള മലയാളികളുടെ ആകാംക്ഷ വർധിച്ചിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in