43-ാം വയസില്‍ തലയുടെ വിളയാട്ടം! ഐപിഎല്ലില്‍ ധോണി ഇനി അണ്‍ക്യാപ്‌ഡ് പ്ലെയർ, എങ്ങനെ?

43-ാം വയസില്‍ തലയുടെ വിളയാട്ടം! ഐപിഎല്ലില്‍ ധോണി ഇനി അണ്‍ക്യാപ്‌ഡ് പ്ലെയർ, എങ്ങനെ?

2008ല്‍ അവതരിപ്പിച്ച നിയമം തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനമാണ് ഇതിനുകാരണം
Published on

ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നോയെന്ന ചോദ്യത്തിന് മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർ കിങ്സ് താരവുമായ എം എസ് ധോണി പലപ്പോഴും പറഞ്ഞിരിക്കുന്ന ഉത്തരം 'definitely not' എന്നാണ്. 43 വയസുകാരനായ ധോണി അടുത്ത ഐപിഎല്‍ സീസണില്‍ ചെന്നൈയില്‍ ഏത് റോള്‍ വഹിക്കുമെന്നാണ് ആകാംഷ. ധോണി ടീം അംഗമായാണോ അതോ സ്റ്റാഫ് അംഗമായാണോ പുതിയ സീസണിലെത്തുക എന്ന ചോദ്യത്തിന് ഇതുവരെ വ്യക്തത നല്‍കാൻ ചെന്നൈ മാനേജ്മെന്റോ താരമോ തയാറായിട്ടുമില്ല.

എന്നാല്‍, പുതിയ നിയമങ്ങള്‍ പ്രകാരം ധോണിയെ ചെന്നൈക്ക് അണ്‍ക്യാപ്‌ഡ് പ്ലെയറായി നിലനിർത്താമെന്നാണ് ലഭിക്കുന്ന സൂചനകള്‍. അങ്ങനെയില്‍ തലയുടെ വിളയാട്ടം ഒരിക്കല്‍ക്കൂടി ആരാധകർക്ക് കാണാനാകും.

2008ല്‍ അവതരിപ്പിച്ച നിയമം തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനമാണ് ഇതിനുകാരണം. സീസണ്‍ ആരംഭിക്കുന്നതിന് കുറഞ്ഞത് അഞ്ച് വർഷം മുൻപെങ്കിലും വിരമിച്ച താരങ്ങളെ അണ്‍ക്യാപ്‌ഡ് പ്ലെയറായി പരിഗണിക്കാമെന്നാണ് നിയമം. 2021ലാണ് ഈ നിയമം ഒഴിവാക്കിയത്. ഇത് ഇന്ത്യൻ താരങ്ങള്‍ മാത്രം ബാധകമാകുന്ന ഒന്നാണ്.

43-ാം വയസില്‍ തലയുടെ വിളയാട്ടം! ഐപിഎല്ലില്‍ ധോണി ഇനി അണ്‍ക്യാപ്‌ഡ് പ്ലെയർ, എങ്ങനെ?
ഐപിഎല്ലിൽ ആദ്യമായി 'മാച്ച് ഫീ'; സീസണില്‍ താരങ്ങള്‍ക്ക് ലഭിക്കുക ഒരു കോടി രൂപ വരെ

2022ലെ മെഗാ താരലേലത്തിന് മുന്നോടിയായി ചെന്നൈ ധോണിയെ 12 കോടി രൂപയ്ക്ക് നിലനിർത്തിയിരുന്നു. 2020ല്‍ വിരമിച്ചതിന് ശേഷം ധോണി ഐപിഎല്ലില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. അണ്‍ക്യാപ്‌ഡ് പ്ലെയറായി ധോണിയെ നിലനിർത്തണമെങ്കില്‍ ചെന്നൈക്ക് നാല് കോടി രൂപ മാത്രം ചെലവഴിച്ചാല്‍ മതി.

2023ല്‍ മുട്ടിന് ശസ്ത്രക്രിയ ചെയ്തതിന് ശേഷം ധോണി ചെന്നൈയുടെ നായകസ്ഥാനം ഒഴിഞ്ഞിരുന്നു. പകരം ഋതുരാജ് ഗെയ്‌ക്വാദാണ് കഴിഞ്ഞ സീസണില്‍ മുൻ ചാമ്പ്യന്മാരെ നയിച്ചത്. അവസാന ഓവറുകളിലെത്തി സ്കോറിങ്ങിന് വേഗം കൂട്ടുക എന്ന ഉത്തരവാദിത്തമായിരുന്നു ധോണിക്കുണ്ടായിരുന്നു. പല മത്സരങ്ങളിലും ചെന്നൈയുടെ ഈ തന്ത്രം ഫലം കാണുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in