ഇതാ കാണു, ത്രസിപ്പിച്ച് ബ്ലാസ്റ്റേഴ്സ് - ചിത്രങ്ങള്‍
ഫോട്ടോ- അജയ് മധു

ഇതാ കാണു, ത്രസിപ്പിച്ച് ബ്ലാസ്റ്റേഴ്സ് - ചിത്രങ്ങള്‍

10 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ രണ്ടാമത്
Published on
ഫോട്ടോ- അജയ് മധു

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ ആവേശപ്പോരാട്ടത്തില്‍ പിന്നില്‍ നിന്ന് തിരിച്ചടിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്.

ഫോട്ടോ- അജയ് മധു

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം പകുതി പുരോഗമിക്കുമ്പോള്‍ ഇരുടീമുകളും 1-1 എന്ന നിലയിലായിരുന്നു. ഒഡീഷയ്ക്കു വേണ്ടി ഡീഗോ മൗറീഷ്യോ ലീഡ് നേടിയപ്പോള്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ദിമിത്രി ഡയമെന്റക്കോസാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചത്.

ഫോട്ടോ- അജയ് മധു

രണ്ടാം പകുതിയില്‍ കളി വരുതിയിലാക്കി ബ്ലാസ്റ്റേഴ് തിരിച്ചെത്തി. ദിമിത്രി ഡയമന്റക്കോസ്, അഡ്രിയാന്‍ ലൂണ എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി വലകുലുക്കി. 10

ഫോട്ടോ- അജയ് മധു

മത്സരങ്ങളുടെ വിലക്കിന് ശേഷം പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് മടങ്ങിയെത്തിയ മത്സരം കൂടിയായിരുന്നു കൊച്ചിയില്‍ നടന്നത്.

ഫോട്ടോ- അജയ് മധു
ഫോട്ടോ- അജയ് മധു

ലോങ് ബോള്‍ ക്ലിയര്‍ ചെയ്യുന്നതിലുള്ള ഒഡിഷ പ്രതിരോധനിരക്കാരന്റെ പിഴവ് മുതലെടുത്ത ലൂണ വലതുമൂലയില്‍ നിന്ന് ചിപ്പിലൂടെ ബോള്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ഫോട്ടോ- അജയ് മധു

ലീഗിലെ മൂന്നാം ജയമാണ് ഒഡിഷയ്‌ക്കെതിരേ സ്വന്തമാക്കിയത്. നാല് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റോടെ ഏഴാം സ്ഥാനത്താണ് ഒഡിഷ.

ഫോട്ടോ- അജയ് മധു

വിലക്കു മാറി തിരിച്ചുവന്ന പ്രിയ കോച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് ഉജ്ജ്വല ജയത്തോടെ വരവേല്‍പ് നല്‍കി കേരളാ ബ്ലാസ്‌റ്റേഴ്‌സ്

ഫോട്ടോ- അജയ് മധു

നനഞ്ഞ തുടക്കമായിരുന്നു മത്സരത്തിന്റേത്. കായികക്ഷമത കൂടുതല്‍ തോന്നിച്ച ഒഡീഷ താരങ്ങള്‍ പന്തടക്കത്തിനൊപ്പം അല്‍പം കൈയൂക്കും പുറത്തെടുത്തതോടെ പലപ്പോഴും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ എതിരാളികളുടെ പ്രതിരോധപ്പൂട്ടില്‍ ഞെരുങ്ങി

ഫോട്ടോ- അജയ് മധു
ഫോട്ടോ- അജയ് മധു

മൗറീഷ്യോ എടുത്ത സ്‌പോട്ട് കിക്ക് സമര്‍ഥമായി തട്ടിയകറ്റിയ സച്ചിന്‍ സുരേഷ് ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷകനായി.

logo
The Fourth
www.thefourthnews.in