വമ്പന്‍മാർക്ക് അടിതെറ്റുന്ന അണ്ടർ 20 ലോകകപ്പ്; അര്‍ജന്റീനയ്ക്ക് പിന്നാലെ ബ്രസീലും പുറത്ത്, ഇസ്രയേലിനോട് തോറ്റത് 3-2 ന്
അണ്ടർ -20 ലോകകപ്പിൽ അട്ടിമറികള്‍ തുടരുന്നു. സാൻ യുവാനിൽ നടന്ന ക്വാർട്ടറിൽ ഫൈനല്‍ മത്സരത്തില്‍ ബ്രസീലിന് പരാജയം. ഇസ്രയേലിനോട് 3- 2 ന് പരാജയപ്പെട്ട ബ്രസീല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ആതിഥേയരായ അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ നൈജീരിയയോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് ബ്രസീലിനും അടിതെറ്റുന്നത്.
അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തിലിനൊടുവിലാണ് ഇസ്രയേല്‍ ബ്രസീലിനെ പിടിച്ചുകെട്ടിയത്. സെമിഫൈനലിൽ അമേരിക്കയോ ഉറുഗ്വയോ ആയിരിക്കും ഇസ്രയേലിന്റെ എതിരാളി. കൊളംബിയയെ 3-1ന് തോൽപ്പിച്ച് ഇറ്റലിയും അവസാന നാലിലെത്തി. ഞായറാഴ്ച നൈജീരിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള മത്സരത്തിലെ വിജയികളാണ് ഇറ്റലിയുടെ അടുത്ത എതിരാളി.
സെമിഫൈനലിൽ ഉറുഗ്വേയെയോ അമേരിക്കയെയോ ആകും ഇസ്രായേലിന് നേരിടേണ്ടി വരിക. അർജന്റീനയിൽ നടന്ന ടൂർണമെന്റിൽ കൊളംബിയയെ 3-1ന് തോൽപ്പിച്ച് ഇറ്റലിയും അവസാന നാലിലെത്തി
ഗോള്‍ രഹിതമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. ഹാഫ് ടൈമിന് ശേഷം മാർക്കോസ് ലിയോനാർഡോ ബ്രസീലിനായി ആദ്യ ഗോൾ നേടി. നാല് മിനിറ്റുകള്‍ക്കകം ഇസ്രയേല്‍ ഒപ്പമെത്തി. അധിക സമയത്തിന്റെ ആദ്യ മിനിറ്റിൽ മാത്തിയസ് നാസിമെന്റോ ബ്രസീലിനായി വല കുലുക്കി 2-1 ന് മുന്നിലെത്തിയെങ്കിലും രണ്ട് മിനിറ്റിന് ശേഷം ഹംസ ഷിബി ഇസ്രായേലിന്റെ രണ്ടാം ഗോളും നേടി ഒപ്പമെത്തുകയായിരുന്നു. ഷൂട്ടൌട്ടിലേക്ക് നീളുമെന്ന പ്രതീതി നല്‍കിയ മത്സരം ഇഞ്ചുറി ടൈമില്‍ ഇസ്രയേല്‍ തങ്ങള്‍ക്കനുകൂലമാക്കുകയായിരുന്നു. അധിക സമയത്തിന്റെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഡോർ ഡേവിഡ് ടർഗെമാൻ ഇസ്രയേലിന്റെ വിജയഗോൾ നേടി.
അതിനിടെ, കൊളംബിയയെ തകര്‍ത്ത് ഇറ്റലിലും സെമി ബര്‍ത്ത് ഉറപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇറ്റലിയുടെ വിജയം. തുടർച്ചയായ മൂന്നാം തവണയാണ് ഇറ്റലി അണ്ടർ 20 ലോകകപ്പിന്റെ സെമിഫൈനലിൽ പ്രവേശിക്കുന്നത്.