ബാർക്ക്‌ലെ തുടരില്ല; ഐസിസിയുടെ ചെയർമാൻ സ്ഥാനത്തേക്ക് ഇനി ജയ് ഷാ?

ബാർക്ക്‌ലെ തുടരില്ല; ഐസിസിയുടെ ചെയർമാൻ സ്ഥാനത്തേക്ക് ഇനി ജയ് ഷാ?

ക്രിക്കറ്റ് ഓസ്ട്രേലിയ, ഇംഗ്ലണ്ട് ആൻഡ് വെയ്‌ൽസ് ക്രിക്കറ്റ് ബോർഡ് ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണ ജയ് ഷായ്ക്കുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകള്‍
Updated on
1 min read

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ചെയർമാൻ സ്ഥാനത്തേക്ക് ബിസിസിഐ സെക്രട്ടറി ജയ് ഷാ എത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ക്‌ലെയുടെ കാലാവധി നവംബർ 30ന് അവസാനിക്കും. ഇതോടെയാണ് ജയ് ഷായുടെ പേര് ഉയർന്നുവന്നത്.

ക്രിക്കറ്റ് ഓസ്ട്രേലിയ, ഇംഗ്ലണ്ട് ആൻഡ് വെയ്‌ൽസ് ക്രിക്കറ്റ് ബോർഡ് ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണ ജയ് ഷായ്ക്കുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. നോമിനേഷൻസ് സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 27 ആണ്.

രണ്ട് വർഷം വീതമുള്ള മൂന്ന് ടേമുകള്‍ക്കാണ് ഐസിസി ചെയർമാന് അർഹതയുള്ളത്. ബാർക്ക്‌ലെ ഇതിനോടകം നാല് വർഷം പൂർത്തിയാക്കി. മൂന്നാമത്തെ ടേമിനായി ബാർക്ക്‌ലെ അപേക്ഷിക്കില്ലെന്ന് ഐസിസി പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 2020 നവംബറിലായിരുന്നു ബാർക്ക്‌ലെ ഐസിസി ചെയർമാനായി ചുമതലയേറ്റത്. 2022ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ബാർക്ക്‌ലെ തുടരില്ല; ഐസിസിയുടെ ചെയർമാൻ സ്ഥാനത്തേക്ക് ഇനി ജയ് ഷാ?
വിക്കറ്റ് കീപ്പർമാരില്‍ കേമൻ ധോണിയല്ല! ഗില്ലിയുടെ മാർക്ക് മറ്റൊരു ഇതിഹാസത്തിന്

ഐസിസി നിയമം അനുസരിച്ച് ചെയർമാൻ തിരഞ്ഞെടുപ്പ് 16 വോട്ടുകളടങ്ങിയതാണ്. ഒൻപത് വോട്ടുകള്‍ (51 ശതമാനം) ലഭിച്ചാല്‍ തിരഞ്ഞെടുക്കപ്പെടും. നേരത്തെ മൂന്നില്‍ രണ്ട് വോട്ടുകള്‍ ലഭിക്കണമായിരുന്നു വിജയിക്കാൻ. ഡിസംബർ ഒന്നിനാണ് തിരഞ്ഞെടുപ്പ്.

ഐസിസി ബോർഡിലെ ഏറ്റവും ശക്തനായ വ്യക്തികളിലൊരാളായാണ് ഷായെ കണക്കാക്കുന്നത്. നിലവില്‍ ഐസിസിയുടെ ഫിനാൻസ് ആൻഡ് കൊമേഷ്യല്‍ അഫേഴ്‌സ് സബ് കമ്മിറ്റിയുടെ തലവനാണ് ഷാ. ബിസിസിഐ സെക്രട്ടറി സ്ഥാനത്തെ കാലാവധി അവസാനിക്കാൻ ഷായ്ക്ക് മുന്നില്‍ ഒരു വർഷംകൂടിയുണ്ട്.

ചെയർമാൻ സ്ഥാനത്തേക്ക് എത്തിയാല്‍ ചരിത്രനേട്ടവും ഷായെ കാത്തിരിക്കുന്നുണ്ട്. ഐസിസിയുടെ ഉന്നതപദവി വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകാൻ ഷായ്ക്ക് സാധിക്കും. ജഗ്മോഹൻ ഡാല്‍മിയ, ശരദ് പവാർ, എൻ ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവരാണ് ഇതിന് മുൻപ് ബിസിസിഐയുടെ തലപ്പത്ത് എത്തിയിട്ടുള്ള ഇന്ത്യക്കാർ.

logo
The Fourth
www.thefourthnews.in