'ഈ ജയം വയനാടിന്'; ഡ്യൂറൻഡ് കപ്പില്‍ മുംബൈയെ തകർത്ത് ബ്ലാസ്റ്റേഴ്‌സ്

'ഈ ജയം വയനാടിന്'; ഡ്യൂറൻഡ് കപ്പില്‍ മുംബൈയെ തകർത്ത് ബ്ലാസ്റ്റേഴ്‌സ്

വയനാട് ദുരന്തത്തെത്തുടർന്ന് കറുത്ത ആംബാൻഡ് അണിഞ്ഞായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പന്തുതട്ടാനിറങ്ങിയത്
Updated on
1 min read

ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത എട്ട് ഗോളിനായിരുന്നു മഞ്ഞപ്പടയുടെ ജയം. വയനാട് ദുരന്തത്തെത്തുടർന്ന് കറുത്ത ആംബാൻഡ് അണിഞ്ഞായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പന്തുതട്ടാനിറങ്ങിയത്.

ഗോള്‍ നേട്ടത്തിന് ശേഷം ആംബാൻഡിലേക്ക് വിരല്‍ചൂണ്ടിയായിരുന്നു താരങ്ങള്‍ ജയം വയനാടിലെ ദുരിതബാധിതർക്ക് സമർപ്പിച്ചത്.

ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്രയും ടീമിലെ പുതിയ താരമായ നോഹ സദൂയിയും ഹാട്രിക്ക് നേടി. 32, 50, 53 മിനിറ്റുകളിലായിരുന്നു പെപ്രയുടെ ഹാട്രിക്ക്. 39, 45, 76 മിനിറ്റുകളിലായി നോഹ സദൂയിയും ഹാട്രിക്ക് നേി. രണ്ട് ഗോളുകള്‍ ഇഷാൻ പണ്ഡിതയുടെ ബൂട്ടില്‍ നിന്നായിരുന്നു.

'ഈ ജയം വയനാടിന്'; ഡ്യൂറൻഡ് കപ്പില്‍ മുംബൈയെ തകർത്ത് ബ്ലാസ്റ്റേഴ്‌സ്
Paris Olympics 2024 | ഇത് 'മിസ്റ്റർ കൂൾ'! പ്രത്യേക കണ്ണടയും മറ്റ് ഉപകരണങ്ങളൊന്നുമില്ല; കൂളായി വെള്ളി മെഡല്‍ വെടിവെച്ചിട്ട് യൂസഫ് ഡികെച്ച്

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 289 ആയി ഉയർന്നിട്ടുണ്ട്. ഇരുനൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ മുപ്പതോളം കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. 179 മൃതദേഹങ്ങളാണ് ഇതുവരെ പോസ്റ്റ്മോ ർട്ടം ചെയ്തിട്ടുള്ളത്. 105 മൃതദേഹങ്ങള്‍ വിട്ടുനല്‍കിയിട്ടുണ്ട്.

നാളെ തിരച്ചില്‍ കൂടുതല്‍ ഊർജിതമാക്കും. ചാലിയാർ പുഴയിലുള്‍പ്പടെ കേന്ദ്രീകരിച്ചായിരുന്നു നാളത്തെ തിരച്ചില്‍. ഇന്ന് 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

logo
The Fourth
www.thefourthnews.in