സ്വര്‍ണം നേടിയ കേരളാ വനിതാ റിലേ ടീമംഗങ്ങളായ അഞ്ജലി, ഭവിക, ഷെല്‍ഡ, ഷില്‍ബി എന്നിവര്‍.
സ്വര്‍ണം നേടിയ കേരളാ വനിതാ റിലേ ടീമംഗങ്ങളായ അഞ്ജലി, ഭവിക, ഷെല്‍ഡ, ഷില്‍ബി എന്നിവര്‍.

വനിതാ സ്പ്രിന്റ് റിലേയില്‍ കേരളത്തിന് സ്വര്‍ണം; അംലാനും ജ്യോതിയും വേഗതാരങ്ങള്‍

ഗെയിംസ് അത്‌ലറ്റിക്‌സില്‍ കേരളത്തിന്റെ ആദ്യ സ്വര്‍ണമായിരുന്നു ഇത്.
Updated on
1 min read

ദേശീയ ഗെയിംസില്‍ കേരളത്തിന്റെ മെഡല്‍ വേട്ട തുടരുന്നു. ഇന്ന് അത്‌ലറ്റിക്‌സില്‍ വനിതകളുടെ 4-100 മീറ്റര്‍ സ്പ്രിന്റ് റിലേയില്‍ തകര്‍പ്പന്‍ പ്രകടനവുമായി കേരളാ വനിതകള്‍ സ്വര്‍ണമണിഞ്ഞു. പി ഡി അഞ്ജലി, വി എസ് ഭവിക, എ പി ഷെല്‍ഡ, എ പി ഷില്‍ബി എന്നിവരടങ്ങിയ ടീമാണ് പൊന്നണിഞ്ഞത്. എന്നിവരടങ്ങിയ ടീമാണ് പൊന്നണിഞ്ഞത്. ഗെയിംസ് അത്‌ലറ്റിക്‌സില്‍ കേരളത്തിന്റെ ആദ്യ സ്വര്‍ണമായിരുന്നു ഇത്.

ഒന്നാം ദിനമായ ഇന്നലെ കേരളം രണ്ടു സ്വര്‍ണവും ഒരു വെള്ളിയും സ്വന്തമാക്കിയിരുന്നു. റോളര്‍ സ്‌കേറ്റിങ്ങിലായിരുന്നു രണ്ടു സ്വര്‍ണ നേട്ടവും. ആര്‍ട്ടിസ്റ്റിക് സിംഗിള്‍ ഫ്രീ സ്‌ക്കേറ്റിങ്ങില്‍ 146.9 പോയിന്റോടെ ആലുവ എംഇഎസ് കോളജിലെ മൂന്നാം വര്‍ഷ ബുരുദ വിദ്യാര്‍ഥി അഭിജിത്ത് രാജന്‍ സ്വര്‍ണം നേടിയപ്പോള്‍ സ്‌കേറ്റ് ബോര്‍ഡിങ് പാര്‍ക്കിങ്ങിലാണ് തിരുവനന്തപുരം വെങ്ങാനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വിദ്യാ ദാസ്‌ പൊന്നണിഞ്ഞത്.

സ്‌കേറ്റ് ബോര്‍ഡിങ് പാര്‍ക്കിങ്ങില്‍ മറ്റൊരു മലയാളി താരമായ വിനീഷ് വെങ്കലവും നേടി. അത്‌ലറ്റിക്‌സില്‍ പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പിലായിരുന്നു മറ്റൊരു മെഡല്‍. 16.08 മീറ്റര്‍ കണ്ടെത്തിയ എ ബി അരുണായിരുന്നു കേരളത്തിനായി വെള്ളി മെഡല്‍ നേടിയത്.

ഫെന്‍സിങ്ങിലും കേരളം ഒരു മെഡല്‍ സ്വന്തമാക്കി. വനിതകളുടെ വ്യക്തിഗത സാബ്രെയില്‍ ജോസ്‌ന ക്രിസ്റ്റി ജോസ് വെങ്കിലം നേടി. അതേസമയം ഇന്നു നടന്ന ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍ ജയിച്ച് അംലാന്‍ ബോര്‍ഹെയ്‌നും ജ്യോതി യാരാജിയും വേഗ താരങ്ങളായി.

logo
The Fourth
www.thefourthnews.in